23 April Tuesday

ബിഎസ്‌എൻഎൽ സർവീസുകൾ കാര്യക്ഷമമാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്‌എസ്‌എ സമ്മേളനം സംസ്ഥാന സെക്രട്ടറി 
എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

തലശേരി

ബിഎസ്‌എൻഎൽ 4ജി, 5 ജി സർവീസുകൾ ഉടൻ ആരംഭിക്കണമെന്നും സർവീസുകൾ കാര്യക്ഷമമാക്കാൻ നടപടിയെടുക്കണമെന്നും ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്‌എസ്‌എ സമ്മേളനം ആവശ്യപ്പെട്ടു.  പ്രതിനിധി  സമ്മേളനം ക്ഷീരസംഘം ഹാളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി ടി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി കെ വി കൃഷ്ണൻ രക്തസാക്ഷി പ്രമേയവും ഓർഗനൈസിങ്ങ്‌ സെക്രട്ടറി സി കെ അശോകൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
   സംസ്ഥാന പ്രസിഡന്റ് പി മനോഹരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ മോഹനൻ, കെ ശ്യാമള എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി വി രാമദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എൻ ഗോകുൽദാസ് കണക്കും അവതരിപ്പിച്ചു. ദീപ എസ്‌ കണ്ണൻ  ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.  ചർച്ചയ്‌ക്ക്‌  സംസ്ഥാന–-ജില്ലാ സെക്രട്ടറിമാർ മറുപടി പറഞ്ഞു. സർവീസിൽനിന്ന്‌ വിരമിച്ച പി ടി ഗോപാലകൃഷ്ണന് യാത്രയയപ്പ് നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ ഉദ്‌ഘാടനം ചെയ്തു. സി രമേശൻ അധ്യക്ഷനായി. എം വിജയകുമാർ, പി മനോഹരൻ, കെ പി രാജൻ, സി കെ  അശോകൻ എന്നിവർ സംസാരിച്ചു.
കെ വി കൃഷ്‌ണൻ പ്രസിഡന്റ്‌, 
പി വി രാമദാസൻ സെക്രട്ടറി
തലശേരി
ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്‌എസ്‌എ പ്രസിഡന്റായി കെ വി കൃഷ്‌ണനെയും സെക്രട്ടറിയായി പി വി രാമദാസനെയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബി അശോകൻ, കെ പി രാജൻ, കെ സുനിൽകുമാർ, ദീപ എസ് കണ്ണൻ (വൈസ് പ്രസിഡന്റ്‌), കെ പ്രദീപ് കുമാർ, സി എം നിഷ, സി കെ അശോകൻ ( അസി. സെക്രട്ടറി), സി എൻ ഗോകുൽദാസ് (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top