പയ്യന്നൂർ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പയ്യന്നൂരിൽ ആരംഭിച്ചു. ഷേണായി സ്‌ക്വയറിൽ പൊതുസമ്മേളനം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ, സമിതി സംസ്ഥാന ട്രഷറർ എസ് ദിനേഷ്, ജോ. സെക്രട്ടറി സി കെ വിജയൻ, വൈസ് പ്രസിഡന്റ് കെ പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, പി എം സുഗുണൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തുനിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പ്രകടനം നടന്നു.
പ്രതിനിധി സമ്മേളനം ഞായർ രാവിലെ 9.30ന് കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്യും. ജില്ലയിലെ 26,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..