19 April Friday

5 ഏരിയകളിൽ 
സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

സിപിഐ എം പാർടി കോൺഗ്രസ്‌ കൂത്തുപറമ്പ് ഏരിയാ സ്വാഗതസംഘം രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസിന്‌ അഞ്ച് ഏരിയകളിൽ സംഘാടക സമിതിയായി. പയ്യന്നൂർ, കൂത്തുപറമ്പ്‌, തലശേരി, തളിപ്പറമ്പ്, ആലക്കോട്‌ ഏരിയകളിലാണ്‌ സംഘാടക സമിതി രൂപീകരിച്ചത്‌. ബുധനാഴ്‌ച പെരിങ്ങോം, മാടായി, എടക്കാട്‌, പിണറായി, ഇരിട്ടി, പേരാവൂർ ഏരിയകളിൽ സംഘാടക സമിതി രൂപീകരണം നടക്കും. 
  പയ്യന്നൂർ ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം റൂറൽ ബാങ്ക് ഹാളിൽ കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു.  വി നാരായണൻ അധ്യക്ഷനായി. അഡ്വ. പി സന്തോഷ്, വി കുഞ്ഞികൃഷ്‌ണൻ, എം രാഘവൻ, ടി വിശ്വനാഥൻ,  കെ പി ജ്യോതി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ടി ഐ മധുസൂദനൻ എംഎൽഎ (ചെയർമാൻ), വി കുഞ്ഞികൃഷ്‌ണൻ (കൺവീനർ).
തളിപ്പറമ്പിൽ കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.  പി മുകുന്ദൻ അധ്യക്ഷനായി. എം പ്രകാശൻ, പി കെ ശ്യാമള, കെ സന്തോഷ്  എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ : കരിവെള്ളൂർ മുരളി (ചെയർമാൻ), കെ സന്തോഷ് (കൺവീനർ).
കൂത്തുപറമ്പ് ഏരിയാ സ്വാഗതസംഘം രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം സുരേന്ദ്രൻ അധ്യക്ഷനായി. വത്സൻ പനോളി, കെ ധനഞ്ജയൻ, ടി ബാലൻ, കെ ലീല തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പാട്യം രാജൻ (ചെയർമാൻ), ടി ബാലൻ(കൺവീനർ). 
തലശേരിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പ്രൊഫ. എ പി സുബൈർ (ചെയർമാൻ), സി കെ രമേശൻ (കൺവീനർ). 
ആലക്കോട് ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  എം കരുണാകരൻ അധ്യക്ഷനായി.  ടി കെ ഗോവിന്ദൻ,  മനു തോമസ്, സാജൻ കെ ജോസഫ്  എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: എം കരുണാകരൻ (ചെയർമാൻ), സാജൻ കെ ജോസഫ് (കൺവീനർ).
6 ഏരിയകളിൽ ഇന്ന്‌ 
പാർടി കോൺഗ്രസിന്റെ ഭാഗമായി ബുധനാഴ്‌ച ആറ്‌ ഏരിയകളിൽ   സംഘാടക സമിതി രൂപീകരിക്കും. വൈകിട്ട്‌ നാലിനാണ്‌   യോഗങ്ങൾ. 
സ്ഥലം, ഉദ്ഘാടകർ ചുവടെ:
പെരിങ്ങോം(പാടിയോട്ടുചാൽ മുനയൻകുന്ന് രക്തസാക്ഷി സ്മാരക ഹാൾ)–- ഇ പി ജയരാജൻ,  മാടായി (പിലാത്തറ പാട്യം മന്ദിരം)–- എം വി ഗോവിന്ദൻ,  എടക്കാട് (മൂന്നുപെരിയ താജ് ഓഡിറ്റോറിയം)–-  പി ജയരാജൻ, പിണറായി (പിണറായി സഹകരണ ബാങ്ക് ഓഡിറ്റോറിയം)–- പി കെ ശ്രീമതി, ഇരിട്ടി (-ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയം)–- എം വി ജയരാജൻ,  പേരാവൂർ (ബ്ലോക്ക് പഞ്ചായത്ത് ഹാൾ)–- മന്ത്രി  സജി ചെറിയാൻ എന്നിവർ ഉദ്‌ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top