29 March Friday

ബിജെപി –-ആർഎസ്എസ് അക്രമം: കർശന നടപടി വേണം‐ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
പിലാത്തറ
 കുഞ്ഞിമംഗലത്ത്‌ സമാധാനാന്തരീക്ഷം തകർക്കുന്ന ബിജെപി–-ആർഎസ്എസ് സംഘത്തെ കരുതിയിരിക്കണമെന്ന് സിപിഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർഥിച്ചു. ഓഫീസ് പ്രവർത്തിക്കുന്ന കണ്ടംകുളങ്ങരയിലെ  പി  ഭരതൻ മന്ദിരം കഴിഞ്ഞ മാസം 18ന് പുലർച്ചെ ഒന്നേകാലോടെ ബോംബെറിഞ്ഞ് തകർത്തിരുന്നു. അക്രമികളെ  പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ധനരാജ് വധക്കേസിലടക്കം ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. രാമന്തളി –-ചിറ്റടി കേന്ദ്രമായി പ്രവർത്തിക്കുന്ന അക്രമി സംഘത്തിലെ കണ്ണികളാണ് ഇവർ.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കുഞ്ഞിമംഗലത്ത്‌ ആക്രമണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം. സംഭവത്തിന് രണ്ടുദിവസം മുമ്പ് കുടുംബാരോഗ്യ കേന്ദ്ര പരിസര ശുചീകരണത്തിന്റെ മറവിൽ അക്രമി സംഘവും കുഞ്ഞിമംഗലത്തെ ബിജെപി നേതൃത്വവും   ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന ബിജെപി  പ്രസ്താവന ജനങ്ങളിൽനിന്നും ഒറ്റപ്പെടുന്നതിലെ വെപ്രാളം കൊണ്ടാണ്.  
ഗൂഢാലോചന നടത്തിയവരും  അക്രമികൾക്ക് എല്ലാവിധ ഒത്താശയും നൽകുകയും ചെയ്ത പ്രാദേശിക നേതാക്കൾക്കെതിരെ  ശക്തമായ നടപടി പൊലീസ്  സ്വീകരിക്കണമെന്ന് സിപിഐ എം  ലോക്കൽ സെക്രട്ടറി വിജയൻ അടുക്കാടൻ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top