18 December Thursday

അമിഗോസ്‌ പ്രാപ്പൊയിലിന്‌ ഹാട്രിക്ക്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

ജില്ലാ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ അമിഗോസ്‌ പ്രാപ്പൊയിലിന്‌ കെ പി മോഹനൻ എംഎൽഎ 
ട്രോഫി സമ്മാനിക്കുന്നു

 തലശേരി

ജില്ലാ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ അമിഗോസ്‌ സ്‌പോർട്‌സ്‌ ക്ലബ്‌ പ്രാപ്പൊയിൽ ഓവറോൾ ചാമ്പ്യന്മാർ. 321 പോയിന്റുമായാണ്‌ അമിഗോസ്‌ തുടർച്ചയായി മൂന്നാംതവണയും ചാമ്പ്യൻപട്ടം ചൂടിയത്‌. 167 പോയിന്റുമായി കണ്ണൂർ അത്‌ലറ്റിക്‌ അക്കാദമി രണ്ടും 100 പോയിന്റുമായി യുവധാര കതിരൂർ മൂന്നും സ്ഥാനം നേടി. മൂന്ന്‌ ദിവസം നീണ്ട മത്സരത്തിൽ 44 ഇനങ്ങളിൽ പുതിയ റെക്കോഡിട്ടു. ഇതിൽ 23 റെക്കോഡും സമാപന നാളിലാണ്‌ കുറിക്കപ്പെട്ടത്‌. 
  വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരും പോയിന്റും. അണ്ടർ 14 ആൺ: അമിഗോസ്‌ പ്രാപ്പൊയിൽ (39), ജിഎംആർഎസ്‌ പട്ടുവം(26). അണ്ടർ 16 ആൺ: അമിഗോസ്‌ പ്രാപ്പൊയിൽ(39), ജിഎംആർഎസ്‌ പട്ടുവം(17). അണ്ടർ 20 ആൺ: അമിഗോസ്‌ (54), കണ്ണൂർ അത്‌ലറ്റിക്‌ അക്കാദമി (46), പുരുഷവിഭാഗം: കണ്ണൂർ അത്‌ലറ്റിക്‌ അക്കാദമി(59), ടിഎംടിസി സ്‌പോർട്‌സ്‌ ഫൗണ്ടേഷൻ ആലക്കോട്‌(32). അണ്ടർ 18 ആൺ: അമിഗോസ്‌ (116), ജിഎംആർഎസ്‌ പട്ടുവം(16). 
  അണ്ടർ 14 പെൺ: അമിഗോസ്‌ (18), തലശേരി സായികേന്ദ്രം(16), അണ്ടർ 16 പെൺ: കണ്ണൂർ ഗവ. മുനിസിപ്പൽ വിഎച്ച്‌എസ്‌എസ്‌(56), അമിഗോസ്‌ (16), അണ്ടർ 20 പെൺ: അമിഗോസ്‌(33), കണ്ണൂർ അത്‌ലറ്റിക്‌ അക്കാദമി (26), സ്‌ത്രീവിഭാഗം: മമ്പറം ഇന്ദിരഗാന്ധി പബ്ലിക്‌ സ്‌കൂൾ (43), കതിരൂർ യുവധാര (40), അണ്ടർ 18 പെൺ: കണ്ണൂർ ഗവ. മുനിസിപ്പൽ വിഎച്ച്‌എസ്‌എസ്‌(41), അമിഗോസ്(36). 
  വി ആർ കൃഷ്‌ണയ്യർ സ്‌മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കെ പി മോഹനൻ എംഎൽഎ ട്രോഫികൾ സമ്മാനിച്ചു. സുനിൽകുമാർ അധ്യക്ഷനായി. സായി സെന്റർ ഇൻ ചാർജ്‌ ടി സി മനോജ്‌, പി നാരായണൻകുട്ടി, ബേബി ആന്റണി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top