16 April Tuesday

വടംവലിയിൽ കരുത്തായ താരത്തിന്റെ വീടിന്‌ കരുത്തില്ല

ജ്യോതിഷ്‌ ബാലകൃഷ്‌ണൻUpdated: Friday Sep 18, 2020
പയ്യാവൂർ
ദേശീയ കായികപ്രതിഭയ്ക്ക് കിടന്നുറങ്ങാൻ സുരക്ഷിതമായൊരു വീടെന്ന സ്വപ്‌നം അകലെ. 45വർഷം പഴക്കമുള്ള, മൺകട്ടകൊണ്ട് നിർമിച്ച തകരാറായ വീട്ടിലാണ്‌  മൂന്നുതവണ ദേശീയ ഗെയിംസിൽ പങ്കെടുത്ത നവ്യശ്രീയും  കുടുംബവും ജീവിക്കുന്നത്. 
    2019 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിൽ വടംവലിയിൽ പങ്കെടുത്ത കേരള ടീം ക്യാപ്‌റ്റനായിരുന്നു നവ്യശ്രീ. 2020–-ൽ നാസിക്കിൽനടന്ന ഫെഡറേഷൻ കപ്പിൽ കിരീടം നേടിയ ടീമിനെയും നയിച്ചു. 
പയ്യാവൂർ ചീത്തപ്പാറയിലെ വടക്കേക്കര രാജൻ –-പുഷ്പ ദമ്പതികളുടെ മകളാണ്‌ ഈ പ്ലസ്ടു വിദ്യാർഥിനി.  കായികമത്സരങ്ങളിൽ മിന്നുന്ന വിജയം കാഴ്ചവച്ചപ്പോൾ നിറയെ  അനുമോദനം ലഭിച്ചെങ്കിലും വീട്ടിലെ ചുറ്റുപാടുകൾ ആരുമറിഞ്ഞില്ല. 
    വീടിന്റെ ഉത്തരവും ഓടിനെ താങ്ങിനിർത്തുന്ന പട്ടികകളും ദ്രവിച്ചനിലയിലാണ്‌. സ്‌കൂൾ വിദ്യാർഥിനിയായ ഇളയ സഹോദരി ശ്രീനന്ദയും നവ്യശ്രീയും പ്ലാസ്റ്റിക് ചാക്ക് വലിച്ചുകെട്ടിയാണ് പുസ്തകങ്ങളെ മഴയിൽനിന്ന്‌ സംരക്ഷിക്കുന്നത്. ഓൺലൈൻ പഠനത്തിനായി ടിവി നലഭിച്ചിരുന്നു.
 കോടമഞ്ഞുകാരണം ടിവിയുടെ ഡിഷിനും മൊബൈൽ ഫോണിനും സിഗ്നൽ ലഭിക്കാതായതോടെ  പഠനവും ആശങ്കയിലായി‌.അച്ഛനും അമ്മയ്‌ക്കുമൊപ്പം കൃഷിപ്പണി ചെയ്യുകയാണിപ്പോൾ നവ്യശ്രീ.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top