24 April Wednesday

232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ പടരുന്നു; 260

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
കണ്ണൂർ
ആശങ്കകൾ വർധിപ്പിച്ച്‌ ജില്ലയിൽ കോവിഡ്‌ കേസുകൾ മുന്നോട്ടുതന്നെ. വ്യാഴാഴ്‌ച 260 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 232 പേർക്കും സമ്പർക്കംമൂലമാണ് രോഗബാധ. രണ്ടുപേർ വിദേശത്തുനിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. പത്ത്‌ ആരോഗ്യപ്രവർത്തകരുമുണ്ട്‌. 
ഇതുവരെ റിപ്പോർട്ടുചെയ്‌ത കോവിഡ് പോസിറ്റീവ് കേസുകൾ 7014 ആയി. വ്യാഴാഴ്‌ച രോഗമുക്തി നേടിയ 91 പേരുൾപ്പെട 4475 പേർക്ക്‌ രോഗം ഭേദമായി. 2478 പേർ ചികിത്സയിലാണ്‌. ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകളിൽ 1376 പേർ വീടുകളിലും ബാക്കി 842 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിലുള്ളത്‌. നിരീക്ഷണത്തിലുള്ളത് 15,125 പേരാണ്‌.  ഇതുവരെ 97,450 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 96,785 എണ്ണത്തിന്റെ ഫലം വന്നു. 665 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പർക്കം 
കണ്ണൂർ കോർപ്പറേഷൻ (23), ആന്തൂർ മുനിസിപ്പാലിറ്റി (3), 
ഇരിട്ടി മുനിസിപ്പാലിറ്റി (5), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (4), 
പാനൂർ മുനിസിപ്പാലിറ്റി (2), പയ്യന്നൂർ മുനിസിപ്പാലിറ്റി (12), 
ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി (ഒന്ന്‌), തലശേരി മുനിസിപ്പാലിറ്റി (8), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (9), മട്ടന്നൂർ മുനിസിപ്പാലിറ്റി (5), ആലക്കോട് പഞ്ചായത്ത് ‌(3), ചെമ്പിലോട് (2), അഴീക്കോട് (5), അഞ്ചരക്കണ്ടി, ചപ്പാരപ്പടവ്‌, ചപ്പാരപ്പടവ്, ചെറുകുന്ന്, ചെറുപുഴ (ഒന്നു വീതം), ചെറുതാഴം, ചിറക്കൽ (2 വീതം), ചിറ്റാരിപ്പറമ്പ് (4), ചൊക്ലി, എരമം–- കുറ്റൂർ, എരഞ്ഞോളി (ഒന്നു വീതം), 
ഏരുവേശി (6), കടമ്പൂർ (4), കടന്നപ്പള്ളി–- പാണപ്പുഴ (11), 
കതിരൂർ, കാങ്കോൽ–- ആലപ്പടമ്പ്‌ (ഒന്നു വീതം), കണ്ണപുരം (5), കരിവെള്ളൂർ–- പെരളം (2), കീഴല്ലൂർ (7), കേളകം, കൊളച്ചേരി (2 വീതം), കോളയാട് (6), കോട്ടയം (8), കൊട്ടിയൂർ, കുന്നോത്തുപറമ്പ് (ഒന്നു വീതം), കുറുമാത്തൂർ, കുറ്റ്യാട്ടൂർ (4 വീതം), മാടായി (3), മാലൂർ (ഒന്ന്‌), മാങ്ങാട്ടിടം (4), മുണ്ടേരി, മുഴപ്പിലങ്ങാട് (2 വീതം), നാറാത്ത്, ന്യൂമാഹി (ഒന്നു വീതം), പാപ്പിനിശേരി (2), പരിയാരം (3), പാട്യം, പട്ടുവം (5 വീതം), പെരളശേരി (4), പേരാവൂർ (7), 
പിണറായി (ഒന്ന്‌), രാമന്തളി (9), തില്ലങ്കേരി, കാസർകോട് ‌(ഒന്നു വീതം), വേങ്ങാട് (18) എന്നിവിടങ്ങളിലാണ്‌ സമ്പർക്ക രോഗികൾ.
ആരോഗ്യ പ്രവർത്തകർ 
കണ്ണൂർ കോർപ്പറേഷൻ (2), ചെറുതാഴം (3), ചെമ്പിലോട്, 
ഏരുവേശി, കുറ്റ്യാട്ടൂർ, മാങ്ങാട്ടിടം, തൃപ്പങ്ങോട്ടൂർ (ഒന്നു വീതം).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top