20 April Saturday

കോൺഗ്രസ‌് നിലപാട‌് വികസന വിരുദ്ധം ﹣- ഡോ. വി രാമചന്ദ്രൻ എംഎൽഎ

സ്വന്തം ലേഖകൻUpdated: Friday Sep 18, 2020
മയ്യഴി
നിർദിഷ്ട പന്തക്കൽ മഴവെള്ള സംഭരണിക്കെതിരായ കോൺഗ്രസ‌് നിലപാട‌് വികസന വിരുദ്ധവും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണെന്ന‌് ഡോ. വി രാമചന്ദ്രൻ എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. നാടിന്റെ ഭാവിയെകൂടി കണക്കിലെടുത്താണ‌് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലെ തുക ഉപയോഗിച്ച‌് പന്തക്കലിൽ മഴവെള്ള സംഭരണി സ്ഥാപിക്കുന്നത‌്. മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുകയും ബജറ്റിൽ ഉൾപ്പെടുത്തുകയും മന്ത്രി നമഃശിവായം മാഹിയിലെത്തി പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതി ആളെ പറ്റിക്കാൻ എംഎൽഎ പറയുന്നതാണെന്ന് കോൺഗ്രസ‌് ബ്ലോക്ക‌് പ്രസിഡന്റ്‌ പറയുന്നത് എന്തിനാണെന്ന്  മനസ്സിലാവുന്നില്ല.
2018﹣--19 പുതുച്ചേരി ബജറ്റിൽ 23.16 കോടി രൂപയുടെ ഈ പദ്ധതി ഉൾപ്പെടുത്തിയ വിവരം പ്രസിഡന്റ്‌‌ അറിയാതെ പോയതിന‌് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട‌് കാര്യമില്ല.  പ്രസ്തുത പദ്ധതിയിൽ 15 കോടി സ്ഥലം ഏറ്റെടുക്കാനും ബാക്കി മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമാണ്.  മാഹി വളമാരി കുള വികസനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. പ്രവൃത്തി തുടങ്ങാൻ  ചീഫ് എൻജിനിയർ മാഹി പിഡബ്ല്യുഡി അധികാരികൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്‌ . പദ്ധതിക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും വകയിരുത്തിയതാണ‌്. 
മയ്യഴിക്ക് പ്രയോജനകരമായ പദ്ധതി  നടപ്പാക്കുന്നത‌്  തടയാനുള്ള കോൺഗ്രസ‌് ശ്രമത്തിന്‌ പിന്നിൽ  നിക്ഷിപ‌്ത താൽപര്യമുണ്ടോ എന്ന‌് സംശയിച്ചാൽ തെറ്റ‌് പറയാനാവില്ല. സ്വന്തം പാർടിയുടെ ഭരണമാണെന്നത‌് മറന്ന‌് എംഎൽഎയെ പഴി പറയാൻ ഉദ്ദേശിച്ച് കോൺഗ്രസ് പ്രസിഡന്റ്‌ പറഞ്ഞ കാര്യങ്ങൾ  ജനങ്ങളുടെ നന്മയല്ല മറ്റെന്തോ ആണ് ലക്ഷ്യമാക്കുന്നത‌്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ തള്ളിപ്പറയാൻ അദ്ദേഹം കാണിച്ച വ്യഗ്രതയും നിരുത്തരവാദിത്തവും ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്നും ഡോ. വി രാമചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
 
Caption :
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top