29 March Friday

ഇത്‌, സ്വപ്‌നസാഫല്യം... ‘ലൈഫി’ന്‌ നന്ദി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പാട്യം മൂഴിവയലിലെ കെ സി ഷൈനിക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ വി ഷിനിജ വീട്‌ കൈമാറുന്നു

കൂത്തുപറമ്പ്
പാട്യം മൂഴിവയലിലെ ഷൈനിയുടെ കൂരയിൽ ഇനി മഴയുംകണ്ണുനീരും പെയ്തിറങ്ങില്ല. പുതിയ വീട് നൽകിയ സർക്കാരിന് നറുചിരിയോടെ നന്ദി പറഞ്ഞ്‌ ഷൈനിയോടൊപ്പം പഞ്ചായത്തിൽനിന്ന് കഴിഞ്ഞ ദിവസം ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ച  16 പേരും  നടന്നത് തങ്ങളുടെ സ്വപ്നങ്ങളും കൈയിലൊതുക്കിയാണ്. 
ലൈഫ്  പദ്ധതിയിൽ പാട്യത്ത് 59 ഉപഭോക്താക്കൾക്കാണ് ഇതുവരെ വീട് ലഭിച്ചത്. അഡീഷണൽ ലിസ്റ്റിലെ 16 പേർക്കാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ  പ്രസിഡന്റ്‌ എൻ വി ഷിനിജ  താക്കോൽ കൈമാറിയത്. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കാണ് അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെടുത്തി വീടുവച്ചു നൽകിയത്. കണ്ണവം, മുണ്ടയോട് ഊരു കൂട്ടങ്ങളിലായി 10 പട്ടികവർഗ വിഭാഗക്കാർക്കും ചീരാറ്റ, പൂവത്തൂർ, മൂഴിവയൽ എന്നിവിടങ്ങളിലായി നാല് പട്ടികജാതി വിഭാഗക്കാർക്കും രണ്ട്‌ മത്സ്യത്തൊഴിലാളി  കുടുംബങ്ങൾക്കുമാണ് വീട് നൽകിയത്. 
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി പ്രദീപ് കുമാർ അധ്യക്ഷനായി. പി സുജിത്ത്, ടി സുജാത, മുഹമ്മദ് ഫായിസ് അരൂൾ, ശോഭ കോമത്ത്, കെ കെ സമീർ, വിനയ ഭാസ്കരൻ, എൻ റീന, ഹൈമജ കോട്ടായി  തുടങ്ങിയവർ സംസാരിച്ചു.
  ലൈഫ് ഭവന പദ്ധതികളുടെ താക്കോൽദാനം  നഗരസഭാതല ഉദ്ഘാടനം മൂര്യാട് പുഞ്ചക്കലായിയിൽ കെ മഫീദ -–- കെ മൊയ്തു ദമ്പതികൾക്ക് വീടിന്റെ താക്കോൽ കൈമാറി നഗരസഭാ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. കെ കെ ഷമീർ അധ്യക്ഷനായി. കെ കെ സജിത്ത് കുമാർ, വി ചന്ദ്രൻ, കെ ഗീത, സി നന്ദിനി, പി പി രാജേഷ്, കെ അനീഷ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top