25 April Thursday

നൂറിന്‌ നിറംപകരാൻ 
മഴവിൽ ചിത്രകലാ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പാറപ്രം ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രകാരന്മാർ പാറപ്രം സമ്മേളന സ്മാരകത്തിന് മുന്നിൽ

 പിണറായി

മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറവും എ കെ ജി സ്മാരക വായനശാലയും ചേർന്ന് തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വിജയ പ്രചാരണാർത്ഥം  നൂറിന്‌ നിറംപകരാൻ മഴവിൽ ചിത്രകലാ ക്യാമ്പ് നടത്തി. പിണറായി പാറപ്രം സമ്മേളന സ്മാരക സ്തൂപത്തിന് സമീപം കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ കെ രാഘവൻ അധ്യക്ഷനായി. കെ പ്രവീണ, സുരേഷ്, സെൽവൻ മേലൂർ, കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 
  ചിത്രകാരന്മാരായ ബി ടി കെ അശോക്, വിപിൻദാസ് മാലൂർ, സുരേഷ് പാനൂർ, രാഗേഷ് പുന്നോൽ, അനുപ് കൊയ്യം, രവിന മൂഴിക്കര, നീതു പിണറായി എന്നിവർ പങ്കെടുത്തു. ചെ ഗുവേരയുടെ ചിത്രം വിപിൻദാസും  സുഭിക്ഷ കേരളം ചിത്രം സെൽവൻ മേലൂരും  വികസന കുതിപ്പിന് വഴിവയ്‌ക്കുന്ന സിൽവർ ലൈൻ ട്രെയിൻ സുരേഷ് പാനൂരും വികസന പരിപ്രേക്ഷ്യം ചിത്രം രവിന മൂഴിക്കരയും ബി ടി കെ അശോകനും സ്ഥാനാർത്ഥി ഡോ. ജോ.ജോസഫിന്റെ ജനഹൃദയത്തിലേക്ക് ഹൃദയ ഡോക്ടർ എന്ന ചിത്രം രാഗേഷ് പുന്നോലും  രക്തസാക്ഷി ധീരജിന്റെ  അനുകമ്പയല്ല പ്രതികരണമാണ് വേണ്ടത് എന്ന ചിത്രം എബി എൻ ജോസഫും രൂപപ്പെടുത്തി.  ചിത്രങ്ങൾ 27ന് തൃക്കാക്കരയിൽ പ്രദർശിപ്പിച്ച് തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ഭാഗമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top