18 December Thursday

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 
ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
പയ്യന്നൂർ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി  ജില്ലാ സമ്മേളനം  ശനി, ഞായർ ദിവസങ്ങളിൽ  പയ്യന്നൂരിൽ നടക്കും. ശനി വൈകിട്ട്  നാലിന്  പെരുമ്പ കേന്ദ്രീകരിച്ച് ടൗണിലേക്ക് പ്രകടനം . തുടർന്ന് ഷേണായി സ്‌ക്വയറിൽ  പൊതുസമ്മേളനം  സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനംചെയ്യും.  ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അധ്യക്ഷനാകും. 
കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ ഞായർ  രാവിലെ 9.30-ന്  പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനംചെയ്യും. ജില്ലയിലെ 26,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 
ഗതാഗത ക്രമീകരണം
ശനിയാഴ്‌ച  പ്രകടനത്തിൽ പങ്കെടുക്കാൻ പിലാത്തറ വഴി വരുന്ന ബസുകൾ പെരുമ്പ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് മുൻവശം ആളെയിറക്കി ബൈപാസ് റോഡ് വഴി സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. ചെറു വാഹനങ്ങൾ പെരുമ്പ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം  ആളെയിറക്കി സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. കോത്തായിമുക്ക് വഴി വരുന്ന എല്ലാ വാഹനങ്ങളും ഹൈവെ ബൈപാസ് ജങ്ഷനിൽ ആളെയിറക്കി സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top