18 April Thursday

കരാർവൽക്കരണത്തിനെതിരെ 
റെയിൽവേ ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
കണ്ണൂർ
റെയിൽവേ ഗേറ്റുകളിൽ കരാറടിസ്ഥാനത്തിൽ ഗേറ്റ് കീപ്പർമാരെ നിയമിക്കാനുള്ള  തീരുമാനം  പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ ജീവനക്കാർ മാർച്ച്‌ നടത്തി. സ്ഥിരം തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യസുരക്ഷക്ക്  അതിർത്തി കാത്ത ജവാന്മാരെ കരാർ തൊഴിലാളികളാക്കി അവഹേളിക്കരുതെന്നും മാർച്ചിൽ ആവശ്യപ്പെട്ടു.  ഡിആർഇയു  നേതൃത്വത്തിൽ കണ്ണൂർ അസിസ്റ്റന്റ് ഡിവിഷൻ എൻജിനിയർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി ജീവനക്കാർ പങ്കെടുത്തു.  
 ഡിആർഇയു പാലക്കാട്‌ ഡിവിഷൻ സെക്രട്ടറി വി സുജിത് ഉദ്‌ഘാടനംചെയ്തു. വി പി പ്രദീപൻ അധ്യക്ഷനായി.  സിഐടിയു  ജില്ലാ സെക്രട്ടറി കെ അശോകൻ, ഡിആർപിയു കണ്ണൂർ ബ്രാഞ്ച് പ്രസിഡന്റ്‌ കെ ലക്ഷ്മണൻ, കെ റിനേഷ് എന്നിവർ സംസാരിച്ചു . ലെനീഷ് അരിങ്ങളയൻ സ്വാഗതവും വി ബി പ്രജീഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top