പയ്യന്നൂർ
കരിവെള്ളൂർ നെല്ലെടുപ്പ് സമരവും പയ്യന്നൂരിന്റെ പൈതൃകവും സമന്വയിപ്പിച്ച് ചുവർചിത്രമൊരുങ്ങി. കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ അമിത തായമ്പത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ പയ്യന്നൂർ സെന്ററിലെ പഠിതാക്കളാണ് ചിത്രം തയ്യാറാക്കിയത്. ക്ഷേത്രകലയായി അറിയപ്പെടുന്ന ചുവർചിത്രകലയിൽ ഇത്തരം പരീക്ഷണം അപൂർവമാണ്. കരിവെള്ളൂർ സമരത്തിന്റെ 75–-ാം വാർഷികം പ്രമാണിച്ചാണ് ചരിത്രസംഭവം പകർത്താൻ ശ്രമിച്ചതെന്ന് അമിത പറഞ്ഞു. മൂന്ന് മീറ്റർ കാൻവാസിൽ ഏഴുപേർ ചേർന്നാണ് ചിത്രം ഒരുക്കിയത്.
ചിത്രത്തിന്റെ മിഴിയെഴുത്ത് ടി ഐ മധുസൂദനൻ എംഎൽഎ നിർവഹിച്ചു. നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി സമീറ അധ്യക്ഷയായി.
നഗരസഭാ ചെയർമാൻ കെ വി ലളിത മുഖ്യാതിഥിയായി. വി ബാലൻ, കെ ശിവകുമാർ എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിനത്തിൽ വൈകിട്ട് നാലിന് പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ചിത്രം നഗരസഭാ ചെയർമാന് കൈമാറും. കരിവെള്ളൂർ മുരളി മുഖ്യാതിഥിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..