19 April Friday

മുന്‍കരുതല്‍ ശക്തമാക്കി കണ്‍ട്രോള്‍ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
കണ്ണൂർ
ജില്ലയിൽ മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ഊർജിതമാക്കി. ജില്ലാതലത്തിൽ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തരഘട്ടം വന്നാൽ നേരിടാൻ കഴിയുംവിധം തയ്യാറായി നിൽക്കാൻ പ്രതിരോധ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി. 
കൺട്രോൾ റൂം നമ്പർ: കലക്ടറേറ്റ്–- -0497 2700645, കണ്ണൂർ–-- 0497 2704969, തലശേരി–-  -0490 2343813, തളിപ്പറമ്പ്-–- 0460 2203142, ഇരിട്ടി–- - 0490 2494910, പയ്യന്നൂർ–- - 04985 204460.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
കേരള,- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കി. മീ വരെ വേഗത്തിൽ  ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാൽ ഞായറാഴ്ച  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന്‌  മഞ്ഞ അലർട്ട്
കനത്തമഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായർ  ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top