08 December Friday
യാത്രക്കാർ പ്രതിസന്ധിയിൽ

കെഎസ്‌ആർടിസി പുതുച്ചേരി
സർവീസ്‌ നിർത്തലാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023
കണ്ണൂർ
മികച്ച വരുമാനം ലഭിച്ച  പുതുച്ചേരിയിലേക്കുള്ള സർവീസ്‌ ഒഴിവാക്കി കെഎസ്‌ആർടിസി. മൂന്നുവർഷമായി  ദിവസവും വൈകിട്ട്‌ അഞ്ചിന്‌ പുതുച്ചേരിയിലേക്ക്‌ സർവീസ്‌ നടത്തുന്ന സ്വിഫ്‌റ്റ്‌ ഡീലക്‌സ്‌ എസി ബസാണ്‌ എറണാകുളത്തേക്ക്‌ മാറ്റിയത്‌.  മലബാറിലെ വിദ്യാർഥികൾക്ക്‌ ഏറെ സഹായകരമായിരുന്നു ഈ സർവീസ്‌. ആഴ്‌ചയിൽ രണ്ടുദിവസം മാത്രമാണ്‌ പുതുച്ചേരിയിലേക്ക്‌ സ്‌പെഷ്യൽ ട്രെയിൻ സർവീസ്‌ നടത്തുന്നത്‌. നിരന്തരം യാത്രചെയ്യുന്നവർ ഏറെയും ആശ്രയിച്ചത്‌ കെഎസ്‌ആർടിസിയെയാണ്‌. കണ്ണൂരിൽനിന്ന്‌ വൈകിട്ട് അഞ്ചിന്‌ ആരംഭിക്കുന്ന യാത്ര പിറ്റേന്ന് രാവിലെ 7.45ന്  പുതുച്ചേരിയിലെത്തും.  തിരിച്ച് പുതുച്ചേരിയിൽനിന്ന്‌ രാത്രി ഏഴിന്‌ പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 8.45ന് കണ്ണൂരിൽ എത്തും. ഓരോ സർവീസിനും 1,10,000 രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ വരുമാനം ലഭിച്ചിരുന്നത്‌. ഇത്രയും വരുമാനം ലഭിക്കുന്ന സർവീസ്‌ സ്വകാര്യ ബസ്‌ ലോബിക്കുവേണ്ടി ഇല്ലാതാക്കിയെന്നാണ്‌ ആരോപണം.  സർവീസ്‌ നിലനിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎക്ക്‌ നിവേദനം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top