24 April Wednesday

വിരിഞ്ഞു ‘അഴകായിരം’

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കോറോം ആലക്കാട്ടെ മൃദുല മോഹന്റെ വീട്ടിലെ മട്ടുപ്പാവിൽ വിരിഞ്ഞ "സഹസ്രദള പത്മം'

 പയ്യന്നൂർ

കോറോം ആലക്കാട്ടെ മൃദുല മോഹന്റെ വീട്ടിലെ മട്ടുപ്പാവിൽ "സഹസ്രദള പത്മം' വിരിഞ്ഞത് കൗതുകമായി.  ആയിരം ഇതളുള്ള അപൂർവ താമര കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുടുംബവും അയൽക്കാരും.
    സുഹൃത്ത് മുഖേന എറണാകുളത്തുനിന്നെത്തിച്ച വിത്ത് ഫെബ്രുവരിയിലാണ് വീടിനു മുകളിൽ തയ്യാറാക്കിയ ചെറുകുളത്തിൽ നട്ടത്. രണ്ട് മാസം മുമ്പ് റീ പോട്ടിങ്‌ നടത്തിയിരുന്നു. അതിനുശേഷമാണ് മൊട്ടിട്ടത്. സഹസ്രദളം കൂടാതെ ഫോറിൻ, അമേരികമാലിയ, പിങ്‌ കൗഡ്, യല്ലോപോണി, വയിറ്റ് പഫ് തുടങ്ങി  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച 13 വ്യത്യസ്‌ത താമര ഇനങ്ങളും മൃദുലയുടെ മട്ടുപ്പാവിലെ തോട്ടത്തിലുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top