16 April Tuesday
മുക്കുപണ്ട തട്ടിപ്പ്‌

യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ഉൾപ്പെടെ 4 പേർ മുൻകൂർ ജാമ്യാപേക്ഷ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
 
തളിപ്പറമ്പ്‌
പഞ്ചാബ് നാഷണൽ ബാങ്കിലെ  മുക്കുപണ്ട പണയ തട്ടിപ്പ് കേസിലുൾപ്പെട്ട നാലുപേർ  മുൻകൂർ ജാമ്യത്തിന്‌ അപേക്ഷ നൽകി. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌  ഏഴാംമൈലിലെ സൈദാരകത്ത് ഇർഷാദ്,  തൃച്ചംബരം കള്ളുഷാപ്പ്‌ ജീവനക്കാരൻ പുളിമ്പറമ്പിലെ എം എസ്‌  കുഞ്ഞിമോൻ,  ഹോട്ടൽ വ്യാപാരി  മൊട്ടമ്മൽ ലക്ഷ്മണൻ, മെയിൻ റോഡിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരൻ തൃച്ചംബരം സ്വദേശി അബു ഹുദിഫ എന്നിവരാണ്  തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.  അഡ്വ. സി എ ജോസഫ് മുഖേനയാണ്  ഇർഷാദ് ജില്ലാ കോടതിയെ സമീപിച്ചത്.  മൊട്ടമ്മൽ ലക്ഷ്മണൻ, എം എസ്‌ കുഞ്ഞിമോൻ, അബു ഹുദിഫ എന്നിവർ അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ്  ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. 
   ലക്ഷ്മണന്റെ പേരിൽ ഒന്നരലക്ഷവും അബുവിന്റെ പേരിൽ മൂന്നര ലക്ഷവും കുഞ്ഞിമോന്റെ പേരിൽ 1,12,000 രൂപയ്‌ക്കുമാണ്‌ മുക്കുപണ്ടം പണയംവച്ചത്.   കാർഷിക വായ്പാ പദ്ധതിയിലാണ് ആഭരണം പണയംവച്ചതെന്നും  സ്ഥലത്തിന്റെ രേഖയോ നികുതിയടച്ച രശീതോ ബാങ്കിൽ നൽകിയില്ലെന്നും  തങ്ങളാരും പണയ വായ്പ കൈപ്പറ്റിയില്ലെന്നും  ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top