28 March Thursday
നാളെ മുളദിനം

‘കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും...’

കെ കെ ശ്രീജിത്ത്‌Updated: Friday Sep 17, 2021

കൈതക്കാട്‌ ഗോപിനാഥ്‌ മുളയുൽപ്പന്നങ്ങളുമായി

 

പേരാവൂർ

ഒരു  മുളന്തണ്ട്‌ കൈതക്കാട്ട്  ഗോപിനാഥിന്റെ  കൈയിൽ കിട്ടുകയേ വേണ്ടൂ,  നിമിഷങ്ങൾക്കുള്ളിൽ അത്‌ മനോഹരങ്ങളായ വീട്ടുപകരണങ്ങളോ കരകൗശലവസ്‌തുക്കളോ ആയി മാറും.  ഏഴ് വർഷമായി മുളയുൽപ്പന്ന നിർമാണത്തിൽ വ്യാപൃതനാണ്‌ ഗോപിനാഥ്  മണത്തണ. സോഫ, ഡൈനിങ് സെറ്റ്, ചാരുകസേര, ടീപ്പോയ്, അടുക്കള ഉപകരണങ്ങൾ, മൊബൈൽ സ്റ്റാൻഡ്‌, മ്യൂറൽ പെയിന്റിങ്‌, മൊമന്റോ, ഡസ്റ്റ് ബിൻ, ഫ്ലവർവേസ് തുടങ്ങിയവയെല്ലാം  മുളകൊണ്ട് നിർമിക്കുന്നുണ്ട്.  

   ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഗുജറാത്തിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാംബൂ റിസർച്ച് ആൻഡ്‌ ടെക്നോളജി എന്നിവിടങ്ങളിലെ വിദഗ്ധ പരിശീലനംകൂടി ലഭിച്ചപ്പോൾ ഗോപിനാഥ് നിർമിക്കുന്ന വസ്തുക്കൾ ‘പെർഫക്റ്റ് ഓകെ’. 

ചിത്രകാരനും പെയിന്റിങ്‌ തൊഴിലാളിയുമായ ഗോപിനാഥൻ കേരള ബാംബൂ മിഷൻ, കേരള ബാംബൂ കോർപറേഷൻ എന്നിവയുടെ അംഗീകൃത പരിശീലകൻകൂടിയാണ്. വീടുമുതൽ  പേനവരെ നിർമിക്കാൻ ഉപയോഗിക്കാമെന്നതാണ്‌   മുളയുടെ മേന്മയെന്ന്‌ ഗോപിനാഥ്‌ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ 

പൂർണത കൂട്ടാൻ സാങ്കേതിക സംവിധാനങ്ങളും  ഉപയോഗിക്കുന്നുണ്ട്‌. കേരളത്തിൽ മുളയുൽപ്പന്നങ്ങൾക്ക്‌ വൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

   മുളയുൽപ്പന്ന നിർമാതാക്കളുടെ  കേരള ബാംബൂ കമ്യൂൺ എന്ന സംഘടന വഴിയാണ്‌ വിപണി കണ്ടെത്തുന്നത്‌. തായ്‌വാൻ, ചൈന എന്നീ രാജ്യങ്ങളിലാണ്‌ ആധുനിക സാങ്കേതികവിദ്യയിലധിഷ്‌ഠിതമായ വലിയ മുളയുൽപ്പന്ന വിപണിയുള്ളത്‌. കേരളത്തിൽ എൻജിഒകളും രജിസ്‌റ്റർ ചെയ്‌ത ഇരുന്നൂറോളം കരകൗശല വിദഗ്ധരും ഈ മേഖലയിലുണ്ട്‌.   ആദിവാസികളുടെ കരകൗശല ഉൽപ്പന്നം എന്ന ബ്രാൻഡിൽ വൻസാധ്യതകളാണ്‌  മുളയുൽപ്പന്നവിപണിയിൽ തെളിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top