20 April Saturday
പുനർഗേഹം പദ്ധതി

19 വീടുകളുടെ താക്കോല്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

പുനർഗേഹം പദ്ധതിയിൽപൂർത്തിയാക്കിയ വീടിന്റെ താക്കോൽ അഴീക്കോട് കാപ്പിലെ പീടികയിലെ സി വി ഊർമിളയ്ക്ക് 
കെ വി സുമേഷ് എംഎൽഎ കൈമാറുന്നു

കണ്ണൂർ
പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ പൂർത്തിയായ 19 വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  ഫിഷറീസ്‌ വകുപ്പ്‌  തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനങ്ങൾക്കും സുരക്ഷിത മേഖലയിൽ ഭവനമൊരുക്കുന്ന ബൃഹത് പദ്ധതിയാണ് ‘പുനർഗേഹം’. വ്യക്തികൾക്ക് സ്ഥലം വാങ്ങി വീട് വയ്‌ക്കുന്നതിന് 10 ലക്ഷം രൂപയാണ് ധനസഹായം. കണ്ണൂർ ഏഴ്‌, അഴീക്കോട്‌ അഞ്ച്‌, തലശേരി ആറ്‌, കല്യാശേരി ഒന്ന്‌ വീടുകളും- ഓരോ മണ്ഡലത്തിലും പൂർത്തിയായി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് വീട്  പൂർത്തീകരിച്ചത്. തലശേരി പുന്നോൽ പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യുപി സ്കൂൾ, കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ഫിഷർമെൻ ട്രെയിനിങ് സെന്റർ, കാപ്പിലെപീടിക അഴീക്കോട് എൽപി സ്കൂൾ, മാടായി മത്സ്യഭവൻ എന്നിവിടങ്ങളിലായി മണ്ഡലങ്ങളിലെ ഉദ്ഘാടന ചടങ്ങ്‌ നടന്നു. 
കണ്ണൂർ  മണ്ഡലത്തിൽ നിർമിച്ച ഏഴ് വീടുകളുടെ താക്കോൽദാനം  മാപ്പിള ബേ ഫിഷർമെൻ ട്രയിനിങ്‌ സെന്ററിൽ രാമചന്ദ്രൻ കടന്നപ്പള്ളി  എംഎൽഎ   നിർവഹിച്ചു.  മേയർ ടി ഒ മോഹനൻ, സിയാദ് തങ്ങൾ,  സി എച്ച് അസീമ, പി അഷ്‌റഫ്, കെ എം സാബിറ, എഡിഎം കെ കെ ദിവാകരൻ,  സി കെ ഷൈനി എന്നിവർ പങ്കെടുത്തു. 
കാപ്പിലെ പീടിക എൽപി സ്‌കൂളിൽ നടന്ന ചടങ്ങിൽ അഴീക്കോട് മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ അ‍ഞ്ചുവീടുകളുടെ താക്കോൽദാനം  കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്,  ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപറമ്പ്, ഫിഷറീസ് അസി. രജിസ്ട്രാർ വി രജിത തുടങ്ങിയവർ പങ്കെടുത്തു.
തലശേരി പുന്നോൽ ലക്ഷ്‌മിയമ്മ മെമ്മൊറിയൽ യുപി സ്‌കൂളിൽ ചേർന്ന ചടങ്ങിൽ ആറ്‌ വീടുകളുടെ താക്കോൽ കൈമാറി. നഗരസഭാധ്യക്ഷ കെ എം ജമുനറാണി, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ, ന്യൂമാഹി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ സെയിത്തു എന്നിവർ ചേർന്ന്‌ വീടുകളുടെ താക്കോൽ കൈമാറി. ഫിഷറീസ്‌ അസി. ഡയറക്ടർ കെ വി സുരേന്ദ്രൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top