25 April Thursday

4,144 കേന്ദ്രങ്ങളില്‍ ദേശീയപതാക
ഉയര്‍ത്തി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

എൽഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ദേശീയപതാക ഉയർത്തുന്നു

കണ്ണൂർ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ എം 4,144 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഞ്ജചെയ്തു. 
ജില്ലാകമ്മിറ്റി ഓഫീസായ  അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തി. എം പ്രകാശൻ  ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.   
പയ്യന്നൂരിൽ ടി വി രാജേഷ് പതാക ഉയർത്തി. ഡോ. വി കുഞ്ഞികൃഷ്ണൻ പ്രതിജ്ഞചൊല്ലി. പെരിങ്ങോത്ത് ടി ഐ മധുസൂദനൻ എംഎൽഎ പതാക ഉയർത്തി. പി വി തമ്പാൻ പ്രതിജ്ഞചൊല്ലി. 
ആലക്കോട് എം കരുണാകരൻ പതാക ഉയർത്തി. സി എൻ ഷൈൻകുമാർ പ്രതിജ്ഞചൊല്ലി. ശ്രീകണ്ഠപുരത്ത് കെ വി സുമേഷ് എംഎൽഎ പതാക ഉയർത്തി. എം സി രാഘവൻ പ്രതിജ്ഞചൊല്ലി. തളിപ്പറമ്പിൽ പി കെ ശ്യാമള പതാക ഉയർത്തി. കെ ദാമോദരൻ  പ്രതിജ്ഞ ചൊല്ലി. 
മാടായിയിൽ ഒ വി നാരായണൻ പതാക ഉയർത്തി. കെ പത്മനാഭൻ പ്രതിജ്ഞചൊല്ലി. പാപ്പിനിശേരിയിൽ ടി ചന്ദ്രൻ പതാക ഉയർത്തി. പി ഗോവിന്ദൻ പ്രതിജ്ഞചൊല്ലി. മയ്യിൽ ടി കെ ഗോവിന്ദൻ പതാക ഉയർത്തി. പി കെ പ്രഭാകരൻ പ്രതിജ്ഞചൊല്ലി. കണ്ണൂരിൽ എം പ്രകാശൻ പതാക ഉയർത്തി. 
എടക്കാട് കാരായി രാജൻ പതാക ഉയർത്തി. എം കെ മുരളി പ്രതിജ്ഞചൊല്ലി.  അഞ്ചരക്കണ്ടിയിൽ എൻ ചന്ദ്രൻ പതാക ഉയർത്തി. കെ ബാബുരാജ് പ്രതിജ്ഞചൊല്ലി. പിണറായിയിൽ പി ജയരാജൻ പതാക ഉയർത്തി. കെ ശശിധരൻ പ്രതിജ്ഞചൊല്ലി.  തലശേരിയിൽ സി കെ രമേശൻ പതാക ഉയർത്തി. 
പാനൂരിൽ പി ഹരീന്ദ്രൻ പതാക ഉയർത്തി. കെ ഇ കുഞ്ഞബ്ദുള്ള പ്രതിജ്ഞചൊല്ലി. കൂത്തുപറമ്പിൽ എം സുരേന്ദ്രൻ പതാക ഉയർത്തി. എം സുകുമാരൻ പ്രതിജ്ഞചൊല്ലി. മട്ടന്നൂരിൽ പി പുരുഷോത്തമൻ പതാക ഉയർത്തി. എൻ വി ചന്ദ്രബാബു പ്രതിജ്ഞചൊല്ലി. ഇരിട്ടിയിൽ പി വി ഗോപിനാഥ് പതാക ഉയർത്തി. പേരാവൂരിൽ വി ശിവദാസൻ എം പി പതാക ഉയർത്തി. കെ രജീഷ് പ്രതിജ്ഞചൊല്ലി.
കണ്ണൂർ ഇ കെ  നായനാർ അക്കാദമിയിൽ എം വി ജയരാജൻ പതാക ഉയർത്തി. പ്രൊഫ ടി വി ബാലൻ പ്രതിജ്ഞചൊല്ലി. കണ്ണൂർ ദേശാഭിമാനിയിൽ കെ ടി ശശി പതാകയുയർത്തി. എം പത്മനാഭൻ പ്രതിജ്ഞചൊല്ലി.
 

എല്‍ഡിഎഫ് 

കണ്ണൂർ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിലെ നെഹ്റു പ്രതിമയ്ക്ക് സമീപം ദേശീയപതാക ഉയർത്തി. 
സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം പി കെ ബിജുവാണ്‌ ദേശീയപതാക ഉയർത്തിയത്‌. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ സ്വഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. സി എൻ ചന്ദ്രൻ, അഡ്വ. പി സന്തോഷ്‌കുമാർ എംപി, ജോയ് കൊന്നക്കൽ , പി പി ദിവാകരൻ, എം പി മുരളി, പി കെ രവീന്ദ്രൻ,  കെ പി പ്രശാന്ത്, താജുദ്ദീൻ മട്ടന്നൂർ, ബാബു ഗോപിനാഥ്, അഡ്വ. എ ജെ ജോസഫ്, കെ സി ജേക്കബ്, രതീഷ് ചിറക്കൽ എന്നിവർ പങ്കെടുത്തു.  ഭരണഘടനാ ആമുഖം എം വി ജയരാജൻ ചൊല്ലിക്കൊടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top