23 April Tuesday

മുസ്ലിംലീഗിന്റെ വിലക്ക്‌ ലംഘിച്ച്‌ സ്വാതന്ത്ര്യ ദിന സെമിനാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കണ്ണൂര്‍ മുസ്ലീം സാംസ്കാരിക വേദി സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ

മുസ്ലിം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ  ഉള്ളടക്കത്തോടെ സ്വാതന്ത്ര്യ ദിന സെമിനാർ. മന്ത്രി മുഹമ്മദ്‌ റിയാസ്‌  സെമിനാർ ഉദ്‌ഘാടനം ചെയ്‌തു. മുസ്ലിംലീഗ്‌ ജില്ലാ സെക്രട്ടറിമാരായ കെ പി താഹിർ ചെയർമാനും എം പി എ റഹീം കൺവീനറുമായി പത്തുദിവസം മുമ്പാണ്‌ സാംസ്‌കാരിക വേദി രൂപീകരിച്ചത്‌. 
    ലീഗ്‌ സംസ്ഥാന പ്രവർത്തകസമിതി അംഗം കെ എൻ എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഐ നേതാവ്‌ സി എൻ ചന്ദ്രൻ, മുൻ ഡിസിസി പ്രസിഡന്റ്‌  സതീശൻ പാച്ചേനി എന്നിവർ സംസാരിച്ചു. കണ്ണൂർ മണ്ഡലം പ്രസിഡന്റ്‌  ഫാറൂഖ്‌ വട്ടപ്പൊയിൽ, വട്ടക്കണ്ടി അഹമ്മദ്‌, കെ പി എ സലീം,  ഷമീമ,  പി പി മഹമ്മൂദ്‌, മഷൂദ്‌ മാളിയേക്കൽ തുടങ്ങിയവർ സെമിനാറിൽ  പങ്കെടുത്തു.
  ജില്ലകളിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിക്കാൻ ലീഗ്‌ നേരത്തെ  തീരുമാനിച്ചിരുന്നെങ്കിലും പിന്നീട്‌  വേണ്ടെന്നുവച്ചു. ഇതോടെയാണ്‌ കണ്ണൂർ മണ്ഡലം കമ്മിറ്റി മുസ്ലിം സാംസ്‌കാരിക വേദി രൂപീകരിച്ച്‌  സെമിനാർ നടത്തിയത്‌. ലീഗ്‌ ജില്ലാ നേതൃത്വം ഇതംഗീകരിച്ചിരുന്നില്ല. ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും പരാതിയും നൽകി. ജില്ലാ നേതൃത്വത്തെ അറിയിക്കാതെ കെ എൻ എ ഖാദർ പരിപാടിയിൽ പങ്കെടുത്തതിലുള്ള അതൃപ്‌തിയും പരാതിയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top