25 April Thursday
കരാർവൽക്കരണം

റെയിൽവേ സ്‌റ്റേഷനുമുന്നിൽ 
യുവതയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

റെയിൽവേ കരാർവൽക്കരണത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എം ഷാജർ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം 
റെയിൽവേയിലെ കരാർവൽക്കരണത്തിന്‌ ആക്കംകൂട്ടി ഗേറ്റ്‌ കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത്‌ യുവജനപ്രതിഷേധം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെയാണ്‌ നിയമിക്കുന്നത്‌. 
  ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനംചെയ്‌തു.സംസ്ഥാന  പ്രസിഡന്റ് വി വസീഫ് കോഴിക്കോട്ടും ട്രഷറർ അരുൺ ബാബു പാലക്കാട്ടും സമരത്തിൽ പങ്കെടുത്തു.
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ മാർച്ച്‌ കേന്ദ്ര കമ്മറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. സെക്രട്ടറി സരിൻ ശശി,  കെ ജി ദിലീപ് , എം ശ്രീരാമൻ,  അഖിൽ പി ബാബു എന്നിവർ സംസാരിച്ചു.
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ  മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഷിമ ഉദ്ഘാടനം ചെയ്‌തു. പി പി സിധിൻ അധ്യക്ഷനായി. പി പി അനീഷ, വി കെ നിഷാദ്, സി പി ഷിജു, ദിഷ്‌ണ പ്രസാദ്, ഋഷികേശ് ബാബു എന്നിവർ സംസാരിച്ചു.
തലശേരി റെയിൽവേ സ്റ്റേഷൻ മാർച്ച്  ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.  പി എം അഖിൽ അധ്യക്ഷനായി. മുഹമ്മദ് സിറാജ്, കിരൺ കരുണാകരൻ, പി സനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top