27 February Saturday

സർക്കാർ നാടിനും ജനങ്ങൾക്കുമൊപ്പം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
കണ്ണൂർ
കണ്ണൂരിനെ വികസനക്കുതിപ്പിലേക്ക് നയിക്കാൻ ബജറ്റിലൂടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭിവാദ്യം ചെയ്‌തു. മൊത്തം 15,957 കോടി രൂപയുടെ പദ്ധതികളാണ് ജില്ലയ്‌ക്ക് അനുവദിച്ചത്. സർക്കാർ നാടിനും ജനങ്ങൾക്കും ഒപ്പമാണെന്ന്‌ തെളിയിക്കുന്നതായി  ബജറ്റ്‌.
പടിയൂരിലെ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രം  69 കോടി, വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ഭൂമി ഏറ്റെടുക്കാൻ 12000 കോടി, അഴീക്കലിൽ അന്താരാഷ്ട്ര തുറമുഖം 3698 കോടി, കണ്ണൂർ സർവകലാശാല രജതജൂബിലി പദ്ധതികൾക്ക്‌ 20 കോടി, കൈത്തറിവികസനം 157 കോടി  എന്നിങ്ങനെ ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്‌.  ഓരോ മണ്ഡലത്തിലും  പുതിയ പദ്ധതികൾക്ക്‌  വേറെയും പണം നീക്കിവച്ചു.  
പയ്യന്നൂർ : കോഴിച്ചാൽ–- മീൻതുള്ളി പാലം 15 കോടി, സ്വാമി ആനന്ദതീർഥൻ സ്മാരക കൺവൻഷൻ സെന്റർ അഞ്ചു കോടി. കല്യാശേരി: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസനം 23.70 കോടി, ദന്തൽ കോളേജ്‌ ഒരു കോടി, നേഴ്സിങ്‌ കോളേജ്‌ 1.20 കോടി, മാടായിക്കാവ് ക്ഷേത്രകലാ അക്കാദമി ആസ്ഥാന മന്ദിരം  മൂന്നു കോടി, പിലാത്തറയിൽ വൈദ്യുതി സെക്‌ഷൻ ഓഫീസിന്‌ മൂന്നു കോടി, പരിയാരം ഗവ. ആയൂർവേദ കോളേജിന് 9.05 കോടി, അക്കാദമിക്‌  ബ്ലോക്ക്‌ നിർമാണത്തിനും തുടർ പ്രവർത്തനത്തിനും 7.55 കോടി.
കണ്ണൂർ: വ്യവസായപാർക്ക്‌ മൂന്നു കോടി, കാഞ്ഞിരോട് വസ്ത്ര ഗ്രാമം പദ്ധതി 3.5 കോടി. ജില്ലാ പൊലീസ്‌ ഓഫീസ് നിർമാണം ഒരു കോടി, സഹകരണ സ്പിന്നിങ്‌ മിൽ നവീകരണം 2.5 കോടി, കൂത്തുപറമ്പ്‌: അഗ്രികൾച്ചറൽ ഡെവലപ്പ്മെന്റ്‌ ബയോ റിസോർസ് കം അഗ്രോ സർവീസ് സെന്റർ അഞ്ചു കോടി, കുന്നോത്ത്പറമ്പ് ഇൻഡോർ സ്റ്റേഡിയം അഞ്ചു കോടി, മൊകേരി കൺവൻഷൻ സെന്റർ നാലു കോടി, ജെൻഡർ കോംപ്ലക്സ് നിർമാണം നാലുകോടി, മോന്താൽ–- പടന്നക്കര തീരദേശ റോഡ്‌ മൂന്നു കോടി. 
മട്ടന്നൂർ: ആയൂർവേദ ഗവേഷണകേന്ദ്രത്തിനുപുറമെ വിമാനത്താവള പ്രദേശമായ ചാലോടിന്റെ വികസനത്തിനും പഴശ്ശി ജലസേചന പദ്ധതി കനാൽ നവീകരണത്തിനും തുക മാറ്റിവച്ചിട്ടുണ്ട്. ധർമടം: ബ്രണ്ണൻ കോളേജ് സെന്റർ ഓഫ് എക്സലൻസ് രണ്ടാം ഘട്ടം 30 കോടി, കിൻഫ്ര മുഖേന ചെറുകിട വ്യവസായത്തിന് 20 കോടി, ആറു സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളുടെ സ്മാർട്ട് ക്ലാസ്‌ റൂം എട്ടു കോടി, ചക്കരക്കല്ലിൽ പുതിയ ബൈപാസ്‌ സ്ഥലം ഏറ്റെടുക്കാൻ അഞ്ചു കോടി, പിണറായി എ കെ ജി സ്കൂൾ ഗ്രൗണ്ട് വികസനം രണ്ടുകോടി, പാലയാട് സിനി തിയേറ്റർ കോപ്ലക്സ്‌ മൂന്നു കോടി, കല്ലിനേത്ത് കടവിൽ പാലം അഞ്ചു കോടി, ചമ്പാട് പാലം അഞ്ചു കോടി, പുഴയോര ടൂറിസം അഞ്ചു കോടി, മണ്ഡലത്തിലെ പ്രധാന പട്ടണങ്ങളുടെ സൗന്ദര്യവൽക്കരണം മൂന്നു കോടി, 
തലശേരി: മലബാർ ക്യാൻസർ സെന്റർ 25 കോടി, ഒളവിലം പാത്തിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് 15 കോടി, തലശേരി ഹെറിട്ടേജ് സ്പൈസ് റൂട്ട് പദ്ധതികൾ 40 കോടി, ചൊക്ലിയിൽ മൊയാരത്ത് ശങ്കരൻ സ്മാരകം രണ്ടു കോടി, സെയ്ദാർപള്ളി–-  പാറാൽ റോഡ്‌ അഞ്ചു കോടി. തളിപ്പറമ്പ്: മംഗരപ്പാലം എട്ടു കോടി, കോടല്ലൂർ ജിഎൽപി സ്കൂൾ കെട്ടിടം 50 ലക്ഷം എന്നിങ്ങനെയാണ്‌ തുക വകയിരുത്തിയത്‌.
പെൻഷൻ വർധന 
കൈത്തറി, ഖാദി ഉൾപ്പെടെ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കും ഇതരവിഭാഗം തൊഴിലാളികൾക്കും ജീവനക്കാർക്കും നിരവധി ആനുകൂല്യങ്ങളുണ്ട്‌.  എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച ബജറ്റ് ജനപ്രിയം തന്നെയാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top