18 September Thursday

മാടായി ഏരിയയിൽ 8950 വരിക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

പഴയങ്ങാടി 

ദേശാഭിമാനിക്ക് നിശ്‌ചയിച്ചതിലധികം വരിക്കാരെ ചേർത്ത്‌  മാതൃകയായി മാടായി ഏരിയ.  8950 പേരെയാണ്‌ വരിക്കാരാക്കിയത്‌. 605 വാർഷിക വരിക്കാരും 24 അഞ്ചുവർഷ വരിക്കാരും ഉൾപ്പെടെയാണിത്‌. ഏരിയയിലെ ബ്രാഞ്ചുകളുടെ എണ്ണത്തിനനുസൃതമായി 8920 പേരെ വരിക്കാരാക്കാനായിരുന്നു സിപിഐ എം ഏരിയാ കമ്മിറ്റി തീരുമാനം. പുതിയ വരിക്കാരുടെ പട്ടിക ഏരിയാ സെക്രട്ടറി കെ പത്മനാഭനിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം ടി വി  രാജേഷ് ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണൻ, പി പി ദാമോദരൻ, എം വിജിൻ എംഎൽഎ, സി എം വേണുഗോപാലൻ, സി കെ പി  പത്മനാഭൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top