26 April Friday

രണ്ടുദിവസം 984 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കോവിഡ്‌, കണ്ണൂർ

ജില്ലയിൽ രണ്ടുദിവസങ്ങളിലായി 984 പേർക്കുകൂടി കോവിഡ്‌. വ്യാഴാഴ്‌ച 505 പേർക്കും വെള്ളിയാഴ്‌ച 479 പേർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  
വെള്ളിയാഴ്ച  സമ്പർക്കത്തിലൂടെ 461 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ രണ്ടു പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്  8.52 ശതമാനം.
കോവിഡ് മരണം: പോർട്ടലിൽ ഉൾപ്പെടാത്തവർക്ക് അക്ഷയ വഴി അപ്പീൽ റിക്വസ്റ്റ് സമർപ്പിക്കാം
കണ്ണൂർ
കോവിഡ് ബാധിച്ച് മരിച്ച   വ്യക്തിയുടെ ബന്ധുക്കൾക്ക് അക്ഷയ സെന്ററുകൾ വഴി അപ്പീൽ റിക്വസ്റ്റ്  സമർപ്പിക്കാം. ബന്ധുക്കൾക്ക്  https://covid19.kerala.gov.in/deathinfo.
 ഇ പോർട്ടലിൽ പരിശോധന നടത്താം.  ഇതിനായി അപേക്ഷകൻ താഴെ പറയുന്ന വിവരങ്ങൾ നൽകണം. 
പഞ്ചായത്ത് മരണ രജിസ്ട്രേഷൻ കീ നമ്പർ, സർട്ടിഫിക്കറ്റ് കോപ്പി, പഞ്ചായത്ത് മരണ സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ മരിച്ചയാളുടെ പേര്, വയസ്സ്, ലിംഗഭേദം അച്ഛന്റെ/ഭർത്താവിന്റെ/അമ്മയുടെ പേര്, ആശുപത്രി രേഖകളിലെപോലെ മൊബൈൽ നമ്പർ, പഞ്ചായത്ത് മരണ സർട്ടിഫിക്കറ്റിലെ   സ്ഥിര വിലാസം, ജില്ല, പഞ്ചായത്തിന്റെ പേര്
മരണസ്ഥലം, തീയതി, മരണം റിപ്പോർട്ട് ചെയ്ത ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകുന്ന തദ്ദേശ സ്ഥാപനത്തിന്റെ പേര്, സാക്ഷ്യപ്പെടുത്തിയ ആശുപത്രിയുടെ പേര്,  ആശുപത്രി രേഖകളുടെ പകർപ്പ്   അപ് ലോഡ് ചെയ്യണം. മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് മരണ പ്രഖ്യാപനരേഖ  സ്ഥലത്തെ ആരോഗ്യ സ്ഥാപനം വഴി കൈമാറും. ഡിഎംഒ ഓഫീസിൽനിന്നും ഈ രേഖ  ലഭിക്കില്ല.  ഫോൺ: 8589978404.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top