കണ്ണൂർ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ച വടക്കേമലബാറിലെ ജനമുന്നേറ്റത്തിന്റെ 83ാ–-മത് വാർഷികം ആചരിച്ചു. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്‌റ്റ് രക്തസാക്ഷികളായ അബു മാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും ഓർമപുതുക്കിയും സമരഭൂമികളിലും രക്തസാക്ഷി ഗ്രാമങ്ങളിലും അനുസ്‌മരണ യോഗങ്ങൾ ചേർന്നുമാണ് സെപ്‌തംബർ 15 ദിനം ആചരിച്ചത്. തലശേരി, മോറാഴ സമരഭൂമികളിലും രക്തസാക്ഷി ചാത്തുക്കുട്ടിയുടെ നാടായ ധർമടം ചിറക്കുനിയിലും അബുവിന്റെ നാടായ മൈലുള്ളിയിലും പൊതുയോഗങ്ങൾ ചേർന്നു.
തലശേരി ജവഹർഘട്ടിലെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, തലശേരി ഏരിയാ സെക്രട്ടറി സി കെ രമേശൻ, ടി പി ശ്രീധരൻ, കാരായി ചന്ദ്രശേഖരൻ, നഗരസഭാ ചെയർമാൻ കെ എം ജമുനറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ പങ്കെടുത്തു. സമരഭൂമിയിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രകടനവും സാമ്രാജ്യവിരുദ്ധ പ്രതിജ്ഞയുമുണ്ടായി.
ധർമടം ചിറക്കുനിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം എംപി ഉദ്ഘാടനംചെയ്തു. സി ഗിരീശൻ അധ്യക്ഷനായി. സിപിഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ മനോഹരൻ, പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ടി അനിൽ, എൻ കെ രവി, വരച്ചൽ സന്തോഷ്, പി എം പ്രഭാകരൻ എന്നിവർ സംസാരിച്ചു. മേലൂരിൽനിന്ന് വളന്റിയർ മാർച്ചും മീത്തലെ പീടിക, അണ്ടലൂർ, മേലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബഹുജന പ്രകടനവുമുണ്ടായി. തുടർന്ന് സംഗീതവിരുന്ന് അരങ്ങേറി.
മൈലുള്ളിയിൽ അബുമാസ്റ്റർ നഗർ കേന്ദ്രീകരിച്ച് പ്രകടനവും അനുസ്മരണയോഗവുംചേർന്നു. ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. സി ചന്ദ്രൻ അധ്യക്ഷനായി. സി പ്രകാശൻ സ്വാഗതം പറഞ്ഞു.
രക്തസാക്ഷി എം ചാത്തുക്കുട്ടിയുടെ ബലികുടീരത്തിൽ സിപിഐ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ യോഗം സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. എം എസ് നിഷാദ് അധ്യക്ഷനായി. എ പ്രദീപൻ, സി പി ഷൈജൻ എന്നിവർ സംസാരിച്ചു.
മോറാഴ
സ്‌മരണ
പുതുക്കി
അഞ്ചാംപീടിക
സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ വീരേതിഹാസം രചിച്ച മോറാഴ ചെറുത്തുനിൽപ്പിന്റെ 83–ാം- വാർഷിക സ്‌മരണ പുതുക്കി.
അഞ്ചാംപീടികയിലെ സമരസ്തൂപത്തിന് സമീപംനടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ടി അജയൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി ഷബ്‌ന, കെ സന്തോഷ്, പി മുകുന്ദൻ, പി കെ ശ്യാമള, ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ഗണേശൻ സ്വാഗതം പറഞ്ഞു. ഒഴക്രോം, കല്യാശേരി, പാറക്കടവ് കേന്ദ്രീകരിച്ച് പ്രകടനവുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..