19 April Friday
സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം

രക്തസാക്ഷികളുടെ 
സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

അബു–-ചാത്തുക്കുട്ടി രക്തസാക്ഷിദിനത്തിൽ തലശേരി ജവഹർഘട്ടിലെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ നടന്ന പുഷ്‌പാർച്ചന

കണ്ണൂർ
സ്വാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൽ ജീവത്യാഗം ചെയ്‌ത കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ്‌ രക്തസാക്ഷികളുടെ സ്‌മരണയ്‌ക്ക്‌ നാടിന്റെ പ്രണാമം. അബുമാസ്‌റ്ററുടെയും ചാത്തുക്കുട്ടിയുടെയും 81ാമത്‌ രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച്‌ തലശേരി ജവഹർഘട്ടിലും ധർമടം ചിറക്കുനിയിലും മൈലുള്ളിയിലും സമരഭൂമികളായ മോറാഴയും മട്ടന്നൂരും പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവുമുണ്ടായി.
ജവഹർഘട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. പി ശശി അധ്യക്ഷനായി. എം സി പവിത്രൻ സംസാരിച്ചു. സിപിഐ എം ഏരിയാകമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ അനുസ്‌മരണ പ്രഭാഷണം നടത്തി.
 ചാത്തുക്കുട്ടിയുടെ നാടായ ചിറക്കുനിയിൽ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനക്ക്‌ ശേഷം ചേർന്ന യോഗം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സി ഗിരീശൻ അധ്യക്ഷനായി. എ പ്രദീപൻ, സന്തോഷ്‌ വരച്ചൽ എന്നിവർ സംസാരിച്ചു.  ബ്രാഞ്ചുകളിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തി. അബു മാസ്‌റ്ററുടെ ജന്മദേശമായ മൈലുള്ളിയിൽ പി പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു. സി ചന്ദ്രൻ അധ്യക്ഷനായി. കെ ശശിധരൻ, സി പ്രകാശൻ എന്നിവർ സംസാരിച്ചു. 
മട്ടന്നൂരിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എൻ വി ചന്ദ്രബാബു അധ്യക്ഷനായി. കെ സി മനോജ് സ്വാഗതം പറഞ്ഞു. സി വി ശശീന്ദ്രൻ, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. 
അഞ്ചാംപീടികയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ടി ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ശ്യാമള,  കെ സന്തോഷ് എന്നിവർ സംസാരിച്ചു. കെ  ഗണേശൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top