27 April Saturday

ഉറ്റവരെ കേൾപ്പിച്ചു വിജയമന്ത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 തളിപ്പറമ്പ്

സംസാരിക്കാനും കേൾക്കാനും  ഇവർക്കാകില്ല. എങ്കിലും തങ്ങളുടെ മികവ്‌ ഇവരെല്ലാവരെയുമറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷയിലെ നൂറുമേനി വിജയത്തിലൂടെ.  ജില്ലയിൽ നൂറുമേനി നേടി എക സ്‌കൂളായ  പരിയാരം കാരക്കുണ്ട് ഡോൺ ബോസ്‌കോ  സ്പീച്ച് ആൻഡ് ഹിയറിങ്‌ ഹയർ സെക്കൻഡറിയിൽ  പരീക്ഷ എഴുതിയ 13 കുട്ടികളിൽ മുഴുവൻപേരും വിജയിച്ചു. രണ്ടുപേർ എല്ലാവിഷയത്തിലും എപ്ലസ് നേടി.   അഞ്ചുവർഷമായി സ്‌കൂൾ  ഹയർ സെക്കൻഡറിയിലും 20 വർഷമായി എസ്എസഎൽസിയിലും നൂറുമേനി വിജയം  നേടുന്നു. കേൾവി ശക്തിയില്ലാത്ത വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള ജില്ലയിലെ ഏക വിദ്യാലയമാണിത്. 1200ൽ 1197 മാർക്ക് നേടിയാണ് എസ് വി ഹബീബ ഹബീബ് എപ്ലസ് നേടിയത്. സ്‌കൂളിന്റെ രജത ജൂബിലി വർഷമാണിത്. ഹയർ സെക്കൻഡറി തസ്തിക നിർണയത്തിനായി കാത്തിരിക്കുകയാണ് സ്‌കൂൾ അധികൃതർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top