29 March Friday

ഖാദി തൊഴിലാളികൾ അവകാശദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
പയ്യന്നൂർ
ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ,  ജില്ലാ ഖാദി വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ അവകാശ ദിനം ആചരിച്ചു.  
ഖാദിമേഖല നവീകരണത്തിനും തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും കേന്ദ്ര ഖാദി കമ്മീഷൻ പ്രത്യേക പദ്ധതി ആവിഷ‌്കരിച്ച‌് നടപ്പാക്കുക, ലോക്ഡൗൺമൂലം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ പ്രതിമാസം 7500 രൂപ വീതം ധനസഹായം അനുവദിക്കുക, ഓരോ വ്യക്തിക്കും പ്രതിമാസം 10 കിലോ  ഭക്ഷ്യധാന്യം  ആറ‌് മാസം സൗജന്യമായി വിതരണം ചെയ്യുക, ഖാദി സ്ഥാപനങ്ങളുടെ  പ്രവർത്തനം കാര്യക്ഷമമാക്കുക, റിബേറ്റ് കുടിശ്ശികയും സാമ്പത്തിക സഹായവും  ലഭ്യമാക്കുക,   കോവിഡ് 19 കാലത്തേക്ക് പ്രത്യേക റിബേറ്റ്  പ്രഖ്യാപിക്കുക, കൂലിയും പൂരകവരുമാനവും മറ്റാനുകൂല്യങ്ങളും യഥാസമയം കുടിശ്ശികയില്ലാതെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുക, തൊഴിലിടങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ  കർശനമായി നടപ്പാക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് അവകാശ ദിനാചരണം നടന്നത‌്.
കോവിഡ് നിബന്ധനകൾ പാലിച്ച് തൊഴിലിടങ്ങളിലും തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നിലും  ധർണ നടത്തി. പയ്യന്നൂർ ഖാദി ഭവനു മുന്നിൽ ഖാദി വർക്കേഴ‌്സ‌് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  സി കൃഷ‌്ണൻ എംഎൽഎ ഉദ‌്ഘാടനംചെയ‌്തു.  പി രവി അധ്യക്ഷനായി.  ഖാദി വർക്കേഴ‌്സ‌് യൂണിയൻ ജില്ലാ സെക്രട്ടറി കെ യു രാധാകൃഷ‌്ണൻ,  കെ പത്മിനി എന്നിവർ സംസാരിച്ചു.
 പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ ഖാദി സംഘത്തിനു മുന്നിൽ ഏരിയാ സെക്രട്ടറി സി വി ദിലീപ‌ും  കരിവെള്ളൂർ കൂക്കാനം ഖാദി സെന്ററിനു മുന്നിൽ ഇ പി കരുണാകരനും ഉദ‌്ഘാടനംചെയ‌്തു.
 യു വി രാമചന്ദ്രൻ, വി കെ ബാബുരാജ‌്, പി കുഞ്ഞികൃഷ‌്ണൻ, കെ പ്രദീപൻ, കെ സന്തോഷ‌്, സി ഗോവിന്ദൻ, വി പി പ്രഭാകരൻ, എം ചന്ദ്രൻ, വി പ്രമോദ‌്, കെ വി ശാന്ത, പി വി രാഘവൻ, കെ പി വി രാഘവൻ  എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ‌്ഘാടനംചെയ‌്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top