കണ്ണൂർ
പി വി കെ കടമ്പേരിയുടെ ചരമ ദിനത്തോടനുബന്ധിച്ച് ബാലസംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാതല കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം.
ഉപന്യാസ മത്സരം വിഷയം ‘ഗ്രാമ പഞ്ചായത്ത് വികസനം കുട്ടികളുടെ വീക്ഷണത്തിൽ’ എന്നതാണ്. രചനകൾ 25ന് വൈകിട്ട് അഞ്ചിനകം ബാലസംഘം ജില്ലാ കമ്മിറ്റി, അഴീക്കോടൻ സ്മാരക മന്ദിരം, തളാപ്പ്, കണ്ണൂർ 2 എന്ന വിലാസത്തിലോ ഇ മെയിലിലോ ലഭിക്കണം. Kannurbalasamgham1938@gmail.com.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..