24 April Wednesday

സ്‌നേഹസാന്ത്വനമായി ഒപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

പാലിയേറ്റീവ്‌ ദിനാചരണത്തിന്റെ ഭാഗമായി മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ മോറാഴയിൽ ഗൃഹസന്ദർശനം നടത്തുന്നു

കണ്ണൂർ 

വേദനിക്കുന്നവർക്ക്‌ സ്‌നേഹ സാന്ത്വനവുമായി പാലിയേറ്റീവ്‌ ദിനാചരണം.  ഐആർപിസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ  ജില്ലയിൽ 11,445 കിടപ്പുരോഗികളെ സന്ദർശിച്ചത്‌. 18 സോണൽ കമ്മിറ്റിക്കുകീഴിലെ  പരിശീലനം ലഭിച്ച വളണ്ടിയർമാരോടൊപ്പം  സിപിഐ എം നേതാക്കൾ, ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്‌സ്‌, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരും പങ്കാളികളായി.  ക്യാൻസർ, വൃക്കരോഗം, ഭിന്നശേഷി, സെറിബ്രൽ പാഴ്സി, ഓട്ടിസം, പക്ഷാഘാതം, വാർധക്യസഹജമായ രോഗം എന്നിവയാൽ പ്രയാസപ്പെടുന്നവർക്കാണ്‌  പരിചരണം എത്തിച്ചത്‌. 
മന്ത്രി എം വി ഗോവിന്ദൻ മോറാഴയിൽ കിടപ്പുരോഗികളെ സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പെരളശേരി ചിരത്തുംകണ്ടിയിലും സംസ്ഥാന കമ്മിറ്റിയംഗവും ഐആർപിസി ഉപദേശകസമിതി ചെയർമാനുമായ പി ജയരാജൻ മാങ്ങാട്ടിടം കണ്ടേരിയിയിലും കിടപ്പുരോഗികളെ  സന്ദർശിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എൻ ഷംസീർ എംഎൽഎ തലശേരി ടൗണിലും ഡോ. വി ശിവദാസൻ എംപി കാക്കയങ്ങാടും ടി വി രാജേഷ്‌ ശ്രീസ്ഥയിലും കെ പി സഹദേവൻ കക്കാടും ജയിംസ്‌ മാത്യു തളിപ്പറമ്പിലും  ഗൃഹസന്ദർശനത്തിൽ പങ്കാളികളായി. 
ഐആർപിസി ചെയർമാൻ എം പ്രകാശൻ ആലക്കോടും എം സുരേന്ദ്രൻ കൂത്തുപറമ്പിലും  ടി ഐ മധുസൂദനൻ എംഎൽഎ പയ്യന്നൂർ മാവിച്ചേരിയിലും പി വി  ഗോപിനാഥ് നിടുവാലൂരിലും  ടി കെ ഗോവിന്ദൻ മലപ്പട്ടത്തും കണ്ടക്കൈയിലും എൻ ചന്ദ്രൻ എടക്കാടും കാരായി രാജൻ പിണറായിലും പി പുരുഷോത്തമൻ മട്ടന്നൂർ കാരയിലും പി ഹരീന്ദ്രൻ പാനൂരിലും എൻ സുകന്യ പാപ്പിനിശേരി വെസ്‌റ്റിലും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഇരിട്ടിയിലും ഐആർപിസി ജില്ലാസെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് മോറാഴയിലും വളണ്ടിയർമാർക്കൊപ്പം  കിടപ്പുരോഗികളെ സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top