19 April Friday

കർഷകരോട്‌ അനുഭാവമുള്ള നിയമം വേണം:- ഫാ. ജോസഫ്‌ കാവനാടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

കണ്ണൂർ

കർഷകദ്രോഹ ബിൽ റദ്ദാക്കി കർഷകരോട്‌ അനുഭാവമുള്ള നിയമം കൊണ്ടുവരണമെന്ന്‌ ഇൻഫാം ദേശീയ സെക്രട്ടറി ഫാ. ജോസഫ്‌ കാവനാടി പറഞ്ഞു. കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
പാവപ്പെട്ട കർഷകരുടെ വിയർപ്പ്‌ തുള്ളികൾ ചൂഷണം ചെയ്യാൻ കോർപറേറ്റുകൾക്ക്‌ അനുമതി നൽകുന്ന കർഷകദ്രോഹ ബില്ലിനെതിരെ എല്ലാവരും ഒരുമിച്ച്‌ പ്രതിഷേധിക്കണം. പിന്തിരിയാൻ ഏറെ സമ്മർദമുണ്ടായിട്ടും  ജീവൻ ത്യജിക്കാൻപോലും തയ്യാറായി പോരാടുന്ന കർഷകരെ നാം മാതൃകയാക്കണം. വടക്കേക്കളം കുടിയിറക്കിനെതിരെ  ഇ കെ നായനാർ സർക്കാരാണ്‌  നിയമം കൊണ്ടുവന്നത്‌. പിന്നീടത്‌ ബില്ലാക്കി ഭൂമി പതിച്ചു നൽകിയത്‌ പിണറായി വിജയൻ സർക്കാരാണ്‌. കർഷകർക്ക്‌ അനുകൂലമായി ഇവിടെ ബിൽ പാസാക്കാൻ സർക്കാർ ഉൾപ്പെടെ മുന്നിൽ നിൽക്കുമ്പോഴാണ്‌ കേന്ദ്രസർക്കാർ കർഷകദ്രോഹബിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്‌–- അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്‌ച സമരം ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി  അഡ്വ. എ ജെ ജോർജ്‌ ഉദ്‌ഘാടനംചെയ്‌തു. കണ്ണാടിയൻ ഭാസ്‌കരൻ അധ്യക്ഷനായി. പുല്ലായിക്കൊടി ചന്ദ്രൻ, സി പി ഷൈജൻ, എ രമേശ്‌ബാബു, സംയുക്ത കർഷകസമിതി കൺവീനർ പനോളി വത്സൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top