24 April Wednesday
പാട്ടപെറുക്കികളല്ല ഞങ്ങൾ

പച്ചപിടിച്ച്‌, പടർന്നവരാണ്‌...

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

അനുഭവക്കുറിപ്പ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ 
നിഷ സുനിൽ

കണ്ണൂർ

"നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് വേസ്റ്റ് വയ്‌ക്കാനല്ല ഞാനീ വീട് ഉണ്ടാക്കിയതെന്ന്.. നിനക്കെന്താ മനസ്സിലാവാത്തത്...’ –- ഇങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ മാലിന്യം ശേഖരിക്കുമ്പോൾ ചിലരുടെ പരുഷ വാക്കുകൾ. മാലിന്യ സംസ്കരണ മേഖലയുടെ നട്ടെല്ലായ ഹരിത കർമ സേനാംഗങ്ങളെ  ഇത്തരം പരിഹാസങ്ങൾ  വേദനിപ്പിച്ചെങ്കിലും ഇപ്പോഴങ്ങനെയല്ല ചേർത്തുപിടിക്കലുകൾ എല്ലായിടത്തുമുണ്ട്‌. 
‘പ്ലാസ്റ്റിക് മുക്ത കണ്ണൂർ’ ക്യാമ്പയിനിന്റെ ഭാഗമായി  ഹരിതകർമ സേനാംഗങ്ങൾക്ക്‌ നടത്തിയ  അനുഭവക്കുറിപ്പ്‌ മത്സരത്തിൽ  തങ്ങൾക്ക്‌ കിട്ടിയ തുരുത്താണ്‌  ഈ ജോലിയെന്ന്‌ എല്ലാവരും കുറിച്ചിട്ടു.  പലരും കുടുംബാംഗങ്ങളെപ്പോലെയാണ്‌ ഇപ്പോൾ കാണുന്നത്‌. പൊരിവെയിലത്ത്‌ നിൽക്കുമ്പോൾ വെള്ളവും ഭക്ഷണവും നൽകി ആശ്വാസിപ്പിക്കുന്നവരെക്കുറിച്ചും പലരും വിവരിച്ചു.   കോളയാട്  പഞ്ചായത്ത് ഹരിതകർമ സേനാംഗം നിഷ സുനിൽ ഒന്നാം സ്ഥാനം നേടി. ശ്രീകണ്‌ഠപുരം നഗരസഭയിലെ നൂറുന്നിസ രണ്ടാം സ്ഥാനവും  ചെറുതാഴം പഞ്ചായത്തിലെ പി പി  ഷീല മൂന്നാം സ്ഥാനവും നേടി. - കൂടുതൽ അനുഭവക്കുറിപ്പുകൾ അയച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഒന്നാം സമ്മാനം പെരളശേരി പഞ്ചായത്ത് നേടി. രണ്ടാംസ്ഥാനം ശ്രീകണ്ഠപുരത്തിന്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top