20 April Saturday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ അടിസ്ഥാന സൗകര്യ വികസനം ഉടൻ: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
പരിയാരം 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ  അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണികളും ഉടൻ തുടങ്ങുമെന്ന് ആരോഗ്യ  മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിയമസഭയിൽ ടി വി രാജേഷ് എംഎൽഎ യുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി  പറഞ്ഞത് .അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി യിൽ  ഉൾപെടുത്തി 124.95 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുണ്ട്. പുതിയ ട്രോമകെയർ ബ്ലോക്ക്  നിർമാണം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ  ഉൾപ്പെടെയുള്ളവക്കാണ്  തുക അനുവദിച്ചത്. പൊതുമേഖലാസ്ഥാപനമായ  വാപ്കോസ്   പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയിട്ടുണ്ട്. ഹരിത ചട്ടപ്രകാരം പുതിയ ഭേദഗതി  വരുത്തി നിർമിക്കുമ്പോഴുള്ള  അധിക സാമ്പത്തിക ബാധ്യതക്കായി കിഫ്ബിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം കിട്ടിയാൽ  ഉടൻ പണി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top