06 July Sunday

554 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കണ്ണൂർ

ജില്ലയിൽ ബുധൻ 554 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 540 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ ഒരാൾക്കും  വിദേശത്തുനിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. രോ​ഗസ്ഥിരീകരണ നിരക്ക്: 9.26 ശതമാനം.
റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 268189 ആയി.  357  പേർ രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 260385 ആയി. 1862 പേർ മരിച്ചു.  4740 പേർ ചികിത്സയിലാണ്.
ആർടിപിസിആർ പരിശോധന
ജില്ലയിൽ വ്യാഴാഴ്‌ച  മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. കാർത്തികപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രം, വണ്ണാൻമെട്ട എൽഎസ്ജിഡി വേങ്ങാട്, കണ്ണംകോട് ടി പി ജി മെമ്മോറിയൽ യുപി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ മൂന്നുവരെയും ചന്തപ്പുര സ്മാരക നിലയം, മയ്യിൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ   രണ്ടുവരെയും എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ  രാവിലെ 10   മുതൽ  പകൽ 12.30 വരെയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം, മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പകൽ രണ്ട് മുതൽ വൈകിട്ട് നാലുവരെയും കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10 മുതൽ പകൽ ഒന്നുവരെയുമാണ് പരിശോധന.  
 
10 കേന്ദ്രങ്ങളിൽ  
വാക്‌സിനേഷൻ
ജില്ലയിൽ വ്യാഴം 10 കേന്ദ്രങ്ങളിൽ 18 വയസ്സിനുമുകളിലുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷീൽഡ് വാക്‌സിൻ നൽകും. സ്‌പോട്ട് രജിസ്‌ട്രേഷൻ മുഖേനയാണ് വാക്‌സിൻ ലഭിക്കുക.  സെക്കൻഡ്‌ ഡോസിന് മുൻഗണനയുള്ളതിനാൽ ഫസ്റ്റ് ഡോസ് വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷൻ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിൻ സ്വീകരിക്കണം.ഫോൺ:  8281599680, 8589978405, 8589978401. 04972700194 , 04972713437
 
ആറ് വാർഡുകളിൽ മുപ്പൂട്ട്‌
കണ്ണൂർ
ജില്ലയിൽ പ്രതിവാര കോവിഡ്‌ നിരക്ക് പത്തിൽ കൂടിയ ആറ് തദ്ദേശ വാർഡുകളിൽ കലക്ടർ മുപ്പൂട്ട്‌ പ്രഖ്യാപിച്ചു.   17 വരെയാണ് നിയന്ത്രണം. തദ്ദേശസ്ഥാപനം, വാർഡ്‌: എരമം- കുറ്റൂർ–-രണ്ട്‌, കണിച്ചാർ –-അഞ്ച്‌, കേളകം–-എട്ട്‌, പട്ടുവം–-എട്ട്‌, വേങ്ങാട് –-ഏഴ്‌, ആന്തൂർ നഗരസഭ–- 10.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top