19 April Friday

മാറ്റത്തിനൊപ്പമാണ്‌ വ്യവസായികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

കണ്ണൂർ

വ്യവസായ രംഗത്ത്‌ സംസ്ഥാന സർക്കാരിന്റെ ചുവടുവയ്‌പ്പുകൾ സ്വാഗതം ചെയ്ത് വ്യവസായ സമൂഹം. കണ്ണൂർ ബ്ലൂനൈൽ ഹോട്ടലിൽ നടന്ന തെരഞ്ഞെടുക്കപ്പെട്ട വ്യവസായികളുടെ സംഗമത്തിലാണ് വ്യവസായ വകുപ്പിന്റെയും മന്ത്രിയുടെയും പ്രവർത്തനങ്ങളെ വ്യവസായ സമൂഹം സ്വാഗതം ചെയ്തത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുംവിധം കരിക്കുലം പരിഷ്കരിക്കുന്നത്‌ വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്ന് മന്ത്രി പി രാജീവ്‌  അറിയിച്ചു. 
 കെഎസ്ഐഡിസി റീജണൽ ഓഫീസ് കോഴിക്കോട് തുടങ്ങും. വടക്കൻ കേരളത്തിലെ കിൻഫ്രയുടെ പ്രവർത്തനം ഏകോപിപ്പിക്കും താലൂക്കുതലത്തിൽ ഫെസിലിറ്റേഷൻ സംവിധാനം ഏർപ്പെടുത്തും. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കും. പരാജിതരായ വ്യവസായികളുമായി ചർച്ച നടത്തി കാര്യങ്ങൾ പഠിക്കും. കണ്ണൂരിന്റെ മുഖമുദ്രയായ പ്ലൈവുഡ് വ്യവസായത്തിനായി മരങ്ങൾ വച്ചുപിടിപ്പിക്കാനുള്ള സൗകര്യമേർപ്പെടുത്തണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു. തറക്കല്ലിട്ട സൈബർ പാർക്ക്, ഫുഡ് പാർക്ക്,  അഗ്രോ പാർക്ക്, മറൈൻ പാർക്ക് എന്നിവ പുനരുജ്ജീവിപ്പിക്കണം. കശുവണ്ടി വ്യവസായം ശക്തിപ്പെടുത്തണം. സഹകരണ മേഖലയിൽ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ് എന്നിവവഴി വിപണി കണ്ടെത്തണം.  ദിനേശ് ഉൽപന്നങ്ങൾക്ക് സർക്കാർ, സഹകരണ മേഖലയിൽ വിപണന സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ വ്യവസായികൾ പങ്കുവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top