29 March Friday
44 ൽ 10 സമ്പര്‍ക്കം

ആശ്വാസം അകലെയാണ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കണ്ണൂർ
ആശങ്കയേറ്റി ജില്ലയിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം കൂടുന്നു. തിങ്കളാഴ്‌ച 44 പേർക്ക്‌ കോവിഡ്  സ്ഥിരീകരിച്ചതിൽ പത്തും സമ്പർക്കത്തിലൂടെയാണ്‌. ജില്ലയിൽ ഏറ്റവും  കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസമാണ്‌‌ തിങ്കളാഴ്‌ച‌.രോഗബാധിതരിൽ ഒമ്പതുപേർ വിദേശത്തുനിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. നാലുപേർ അഗ്നി-രക്ഷാ സേനാംഗങ്ങളും 10 പേർ ഡിഎസ്‌സി ഉദ്യോഗസ്ഥരും. ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ഞായറാഴ്‌ച മരിച്ച സ്‌ത്രീക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 17 പേർ തിങ്കളാഴ്‌ച രോഗമുക്തരായി.
4‌ അഗ്നിരക്ഷാ സേനാംഗങ്ങളും
സമ്പർക്കത്തിലൂടെ തിങ്കളാഴ്‌ച ജില്ലയിൽ പത്തുപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൂത്തുപറമ്പ്‌ ഫയർ സ്‌റ്റേഷനിലെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു. 
കുന്നോത്തുപറമ്പ് സ്വദേശികളായ 63കാരി (ഇവർ ഞായറാഴ്‌ച മരിച്ചു), 43കാരി, ചൊക്ലിയിലെ 52കാരി, 22കാരൻ, പാനൂരിലെ ആറുപേർ എന്നിവർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗബാധ. കോളയാട്, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, കൂത്തുപറമ്പ് സ്വദേശികളാണ്‌  കൂത്തുപറമ്പ് ഫയർ സ്റ്റേഷനിൽ രോഗബാധ സ്ഥിരീകരിച്ച നാലുപേർ.
ഡിഎസ്‌സി സെന്ററിൽ 10 പേർക്ക്‌
ഹിമാചൽ പ്രദേശ്, ഹരിയാന സ്വദേശികൾ, നേപ്പാളിലെ രണ്ടുപേർ, ജമ്മു കശ്മീരിലെ രണ്ടുപേർ, ഉത്തർ പ്രദേശ് സ്വദേശി, ബീഹാറിലെ മൂന്നുപേർ  എന്നിവർക്കാണ്‌ കണ്ണൂർ ഡിഎസ്‌സി സെന്ററിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്‌.
വിദേശത്തുനിന്നെത്തിയവർ
കണ്ണൂർ വിമാനത്താവളംവഴി ജൂൺ 16ന് കുവൈത്തിൽനിന്നെത്തിയ കോട്ടയം മലബാർ സ്വദേശി, 24ന് ഒമാനിൽനിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി, 27ന് ഖത്തറിൽനിന്നെത്തിയ പാട്യം സ്വദേശി, ജൂലൈ മൂന്നിന് ദമാമിൽനിന്നെത്തിയ മട്ടന്നൂർ സ്വദേശിനി, ജൂലൈ ഏഴിന് റിയാദിൽ നിന്നെത്തിയ മൊകേരി സ്വദേശി, കരിപ്പൂർവഴി ജൂൺ 21ന് ദുബായിൽ നിന്നെത്തിയ മൊകേരി സ്വദേശി, ജൂലൈ ഒന്നിന് ഷാർജയിൽ നിന്നെത്തിയ പന്ന്യന്നൂർ സ്വദേശി, നാലിന് റിയാദിൽനിന്നെത്തിയ കേളകം സ്വദേശി, നെടുമ്പാശേരി വഴി ജൂലൈ ഒന്നിന് ഷാർജയിൽ നിന്നെത്തിയ ചേലോറ സ്വദേശി.
ഇതര സംസ്ഥാനങ്ങളിൽ
നിന്നെത്തിയവർ
ജൂൺ 28ന് കർണാടകത്തിൽനിന്നെത്തിയ തലശേരി സ്വദേശി, വിമാനമാർഗം ഡൽഹിയിൽനിന്നെത്തിയ തില്ലങ്കേരി സ്വദേശി, ജൂലൈ മൂന്നിന് നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നെത്തിയ രാമന്തളി സ്വദേശി, ജൂലൈ എട്ടിന് തിരുനെൽവേലിയിൽനിന്നെത്തിയ രണ്ട്‌ കടമ്പൂർ സ്വദേശികൾ, ജൂലൈ 10ന് ഗുജറാത്തിൽനിന്നെത്തിയ കോളയാട് സ്വദേശികളായ 47കാരി, 23കാരി, 18കാരി, ഒമ്പത് വയസുകാരി, ബംഗളൂരുവിൽനിന്നെത്തിയ കോട്ടയം മലബാർ സ്വദേശി, മുണ്ടേരി സ്വദേശി 19കാരൻ.
ആശുപത്രിയിൽ 388 പേർ
കോവിഡ്‌ സ്ഥിരീകിച്ച്‌ ജില്ലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്‌ 388 പേരാണ്‌.നിലവിൽ നിരീക്ഷണത്തിലുള്ളത് 24,806 പേരാണുള്ളത്‌. വീടുകളിൽ 24418 പേർ. കോവിഡ് ബാധിതരുടെ എണ്ണം തിങ്കളാഴ്‌ചയോടെ 748 ആയി. ഇവരിൽ 412 പേർക്ക്‌ രോഗം ഭേദമായി. 
രോഗം ഭേദമായവർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കരിവള്ളൂർ സ്വദേശികളായ 27കാരി, ഏഴുവയസുകാരി, കണ്ണൂർ സ്വദേശി, മട്ടന്നൂർ സ്വദേശി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ, അഞ്ചരക്കണ്ടി  കോവിഡ് സെന്ററിൽ ചികിത്സയിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ, പിണറായിയിലെ രണ്ടുപേർ, പാനൂർ, കണ്ണൂർ, പെരളശേരി സ്വദേശികൾ,  ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊളച്ചേരി സ്വദേശികളായ മൂന്നുപേർ, കുറ്റ്യാട്ടൂർ സ്വദേശി, ഏഴോം സ്വദേശി, ശ്രീകണ്ഠാപുരത്തെ  ഒമ്പത് മാസം പ്രായമുള്ള ആൺകുട്ടി എന്നിരാണ്‌ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top