29 March Friday
കർഷകർക്ക്‌ ആശ്വാസം

മാങ്ങയും നേന്ത്രനും 
പഴുപ്പിക്കാൻ റിപ്പനിങ്‌

പി സുരേശൻUpdated: Saturday May 14, 2022

റിപ്പനിങ് ചേമ്പറില്‍ പഴുപ്പിച്ച മാങ്ങകള്‍ പുറത്തെടുക്കുന്നു

കണ്ണൂർ
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോർട്ടികൾച്ചറൽ റിസർച്ച്‌ (ഐഐഎച്ച്‌ആർ) വികസിപ്പിച്ചെടുത്ത, മാങ്ങയും നേന്ത്രക്കായയും പഴുപ്പിക്കുന്നതിനുള്ള റിപ്പനിങ്‌ ചേമ്പർ കർഷകർക്ക്‌ ആശ്വാസമാകുന്നു. കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രയാണ്‌ കേരളത്തിൽ ആദ്യമായി ഇത്‌ പരീക്ഷിച്ചത്‌.  കുറ്റ്യാട്ടൂർ മാംഗോ പ്രോഡ്യൂസർ കമ്പനിക്ക്‌ കൃഷിവിജ്ഞാനകേന്ദ്രം അനുവദിച്ച രണ്ട്‌ യൂണിറ്റ്‌ റിപ്പനിങ്‌ ചേമ്പറിൽ പഴുപ്പിച്ച മാങ്ങകൾ ഉയർന്ന ഗുണനിലവാരവും നിറവുമുള്ളവയായിരുന്നു. കേടുണ്ടാകാതെ മാങ്ങ പഴുപ്പിക്കാൻ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകതയെന്ന്‌ കൃഷിവിജ്ഞാനകേന്ദ്രം മേധാവി പി ജയരാജൻ പറഞ്ഞു.
   റിപ്പനിങ്‌ ചേമ്പറിൽ രണ്ട്‌ ക്വിന്റൽ മുതൽ ഒരു ടൺവരെ മാങ്ങ പഴുപ്പിക്കാനാകും. പരമാവധി 5,000 രൂപവരെയാണ്‌ നിർമാണച്ചെലവ്‌. പിവിസി പൈപ്പും പോളിത്തീൻഷീറ്റും ഉപയോഗിച്ചാണ്‌ നിർമാണം. സോഡിയം ഹൈഡ്രോക്‌സൈഡും (കാസ്‌റ്റിക്‌ സോഡ) എത്തറലും മാങ്ങയ്‌ക്കൊപ്പം ചേമ്പറിൽ വയ്‌ക്കും. രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന വാതകമാണ്‌ മാങ്ങയെ പെട്ടെന്ന്‌ പഴുപ്പിക്കുന്നത്‌. ചേമ്പറിലെ മാങ്ങ 12 മണിക്കൂർ കഴിഞ്ഞാൽ പുറത്തെടുക്കാം. ഇവ ഒരാഴ്‌ചവരെ സൂക്ഷിക്കാം. അതിനാൽ  ദൂരസ്ഥലങ്ങളിലേക്ക്‌ മാങ്ങ കയറ്റിയയക്കാം. നല്ല നിറവുമുണ്ടാകും. 
    നേരത്തെ കുറ്റ്യാട്ടൂർ മാങ്ങയും മറ്റും പഴുപ്പിച്ചിരുന്നത്‌ ഉണങ്ങിയ കാഞ്ഞിരയിലയും വൈക്കോലും ഉപയോഗിച്ചാണ്‌. ഇങ്ങനെ പഴുപ്പിക്കുമ്പോൾ കേടുവരുന്ന മാങ്ങകളുടെ എണ്ണം വളരെ കൂടുലാണ്‌.  നിറവും കുറവായിരിക്കും. ഇതിനുള്ള പരിഹാരമാണ്‌ റിപ്പനിങ്‌ ചേമ്പർ. രുചിക്കൂട്ടിൽ മുന്നിലുള്ള കുറ്റ്യാട്ടൂർ മാങ്ങയുടെ മധുരം എല്ലായിടങ്ങളിലും എത്തുന്നതിന്‌ സംവിധാനം സഹായകരമാകും. നേന്ത്രക്കായ പഴുപ്പിക്കുന്നതിനും  ചേമ്പർ ഉപകരിക്കും. നേന്ത്രക്കായക്കുപകരം കൃഷിക്കാർക്ക്‌ നേന്ത്രപ്പഴം വിപണിയിലെത്തിക്കാൻ കഴിയും. ഇതിലൂടെ കൂടുതൽ വരുമാനം നേടാനാകും. ചേമ്പർ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top