25 April Thursday

കണ്ണൂർ റൂറൽ പൊലീസിന് സ്ഥിരം ആസ്ഥാനം ഒരുക്കണം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ധർമ്മശാല
കണ്ണൂർ റൂറൽ പൊലീസ് ചീഫ് ഓഫീസിനും ജില്ലാ ഹെഡ് ക്വാർട്ടേഴ്സിനും അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്ഥിരം ആസ്ഥാനമന്ദിരം നിർമിക്കണമെന്ന്  കേരള പൊലീസ് അസോസിയേഷൻ  പ്രഥമ റൂറൽ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
മാങ്ങാട് ലെക്സോട്ടിക്ക ഓഡിറ്റോറിയത്തിൽ (കെ ജെ ജോർജ് ഫ്രാൻസിസ് നഗർ) പ്രതിനിധി സമ്മേളനം ടി ഐ  മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്‌പി പ്രിൻസ് അബ്രഹാം മുഖ്യാതിഥിയായി.  ജില്ലാ പ്രസിഡന്റ്‌ എം കെ  സാഹിദ അധ്യക്ഷയായി. 
കെ  ഇ പ്രേമചന്ദ്രൻ, എം പി വിനോദ്, സുധീർ ഖാൻ, രമേശൻ വെള്ളോറ, കെ പി അനീഷ്, ടി ബാബു, എൻ  പി കൃഷ്ണൻ, കെ  പ്രവീണ, വി സിനീഷ്, സുരേഷ് ബാബു, പ്യാരിലാൽ  എന്നിവർ സംസാരിച്ചു. 
സംസ്ഥാന ജനറൽ സെക്രട്ടറി കെ  പി പ്രവീൺ സംഘടനാ റിപ്പോർട്ടും കെ പ്രിയേഷ് പ്രവർത്തനറിപ്പോർട്ടും വി വി വിജേഷ്  കണക്കും ഇ സുമേഷ് ഓഡിറ്റ് റിപ്പോർട്ടും  കെ രാമകൃഷ്ണൻ അനുസ്മരണപ്രമേയവും എ പി  കെ രാകേഷ് പ്രമേയങ്ങളും അവതരിപ്പിച്ചു. 
  പൊതുസമ്മേളനം  പി  സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ലളിത കലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് മുഖ്യാതിഥിയായി. ശോഭൻ ബാബു  അധ്യക്ഷനായി.  
 കാവൽ കൈരളി പുരസ്‌കാര ജേതാവ് ജയേഷ് കാവുമ്പായി, ജിനോം സേവ്യർ പുരസ്‌കാരം നേടിയ ഷൈജു മാച്ചാത്തി, ജെ സി ഡാനിയൽ പുരസ്‌കാര ജേതാവ് പ്രജീഷ് ഏഴോം എന്നിവർക്ക് പി  സന്തോഷ്‌ കുമാർ എം പി ഉപഹാരം സമ്മാനിച്ചു. കെ പി പ്രവീൺ,  വി രമേശൻ, എ വി ജോൺ, പി പി മഹേഷ്, ഇ പി സുരേശൻ, എം ഗോവിന്ദൻ, രാജേഷ് കടമ്പേരി, ടി പ്രജീഷ് എന്നിവർ സംസാരിച്ചു. കെ  സി രതീഷ് സ്വാഗതവും കെ സജീഷ് നന്ദിയും പറഞ്ഞു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top