20 April Saturday

എംഡിഎംഎയുമായി യുവാക്കൾ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

ആരിഫ് , ഫവാദ്

കണ്ണൂർ
പ്രഭാത് ജങ്‌ഷന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുറുവയിലെ ചെറിയാണ്ടി വീട്ടിൽ സി എച്ച് ആരിഫി(39)നെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. 
    കണ്ണൂർ ടൗൺ പൊലീസും ജില്ലാ ആന്റി നാർക്കോട്ടിക്‌ സ്ക്വാഡും ചേർന്ന്  പ്രഭാത് ജങ്ഷന് സമീപം  നടത്തിയ പരിശോധനയിലാണ് കാറുമായി  പ്രതിയെ പിടികൂടിയത്. 
 ഇയാളിൽനിന്ന്‌ നാലുഗ്രാം എംഡിഎംഎ പിടികൂടി. ബം​ഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ച് ന​ഗരത്തിലും പരിസരങ്ങളിലും വിൽപ്പന നടത്തി വരികയായിരുന്നു. നേരത്തെ കണ്ണൂരിൽ പിടിയിലായ ലഹരിമാഫിയ സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേക്ഷിച്ചുവരികയാണെന്ന് കണ്ണൂർ ടൗൺ പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു. എസ്ഐ നസീബ്, ആന്റി നർക്കാേട്ടിക്‌ സ്ക്വാഡ് അം​ഗങ്ങളായ എസ്‌ഐ മഹിജൻ, മിഥുൻ, നാസർ, പ്രജുൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂത്തുപറമ്പ്
മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി തലശേരി സ്വദേശി പിടിയിലായി.തലശേരി കായ്യത്ത് റോഡിലെ കദീരി മൻസിലിൽ ഫവാദ്(24) ആണ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എസ്ഐ കെ ടി സന്ദീപിന്റെ  നേതൃത്വത്തിൽ ബുധനാഴ്ച രാത്രി  കൂത്തുപറമ്പ് മാർക്കറ്റ് പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഫവാദ്‌ പിടിയിലായത്‌.  
     1.2 ഗ്രാം എംഡിഎംഎ യും  സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, മാഹി മദ്യം തുടങ്ങിയവയുടെ കടത്തും വിൽപ്പനയും തടയാൻ രണ്ടാഴ്ചയായി കൂത്തുപറമ്പ് പൊലീസ് പ്രത്യേക പരിശോധന നടത്തുകയാണ്‌.  വരും ദിവസങ്ങളിലും പരിശോധന തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top