26 April Friday

ഇതുനല്ല ‘കൂത്ത്‌ ’

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

‘കൂത്താട്ടം’ കലാജാഥയിൽനിന്ന്

മട്ടന്നൂർ 

നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണത്തിന്‌ സംസ്കാര മട്ടന്നൂരിന്റെ  കലാജാഥ ‘കൂത്താട്ടം’ പര്യടനം തുടങ്ങി. മട്ടന്നൂരിലെ  25 വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച്‌ ജനങ്ങളുമായി സംവദിച്ചാണ്‌ ജാഥാപര്യടനം. എൽഡിഎഫ്‌ സർക്കാരും നഗരസഭാ ഭരണസമിതിയും നടപ്പാക്കിയ വികസന പദ്ധതികൾ വരച്ചുകാട്ടുന്ന ജാഥയിൽ   വലതുപക്ഷ വികസന വിരുദ്ധരുടെ  പൊള്ളയായ വാദങ്ങൾ തുറന്നുകാട്ടുന്നു.  ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളെയും ആക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുന്നു. 
      നാടോടികളുടെ തെരുവ് കലാപ്രകടനമായി തുടങ്ങുന്ന പരിപാടിക്ക്‌   45 മിനിറ്റ്‌  ദൈർഘ്യമുണ്ട്‌. കൂത്തിന്റെയും  നൃത്തത്തിന്റെയും  അകമ്പടിയോടെ കാഴ്‌ചക്കാരിൽ വിസ്‌മയം തീർക്കുന്ന കൂത്താട്ടം നഗരസഭയിലെ  മുഴുവൻ വാർഡുകളിലും പര്യടനം നടത്തും. 
നാദം മുരളി, പ്രകാശൻ കടമ്പൂർ, ബാബു കൊടോളിപ്രം, വി കെ കുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ പഴശ്ശി, രാമകൃഷ്ണൻ പഴശ്ശി എന്നിവർക്കൊപ്പം കെ കെ വിശ്വാസ്,  ദേവഗാന, ദേവ ഗംഗ, കെ എം നന്ദന, ആഷിക മണക്കായി തുടങ്ങിയവരാണ്‌  അരങ്ങിലും അണിയറയിലും. വ്യാഴം വൈകിട്ട്‌  പഴശ്ശിയിൽ  ഉദ്ഘാടനംചെയ്ത കലാജാഥ വെള്ളി പകൽ 2.30 കല്ലൂർ, നാലിന്‌ മുണ്ടയോട്‌, 5.30 കായലൂർ, ഏഴിന്‌ കോളാരി എന്നിവിടങ്ങളിൽ പര്യടനം നടത്തും. 18ന് വൈകിട്ട്‌ നെല്ലൂന്നിയിൽ സമാപിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top