16 April Tuesday

602 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കണ്ണൂർ

ജില്ലയിൽ 602 പേർക്കുകൂടി കോവിഡ്. സമ്പർക്കത്തിലൂടെ 583 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ ഒരാൾക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കും 16 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. രോ​ഗസ്ഥിരീകരണ നിരക്ക് : 10.66 ശതമാനം. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത  കേസുകൾ 2,66,579 ആയി.  676 പേർ രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 258688 ആയി. 1,849 പേർ മരിച്ചു. 4,792 പേർ ചികിത്സയിലാണ്.
53 കേന്ദ്രങ്ങളിൽ 
വാക്‌സിൻ നൽകും
ജില്ലയിൽ തിങ്കളാഴ്‌ച  53 കേന്ദ്രങ്ങളിൽ 18  വയസിനുമുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവിഷീൽഡ് വാക്‌സിൻ നൽകും. 
ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനയും വാക്‌സിൻ ലഭിക്കും. സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർവഴി മുൻകൂട്ടി അപോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയശേഷം മാത്രം എത്തണം. ഫോൺ: 8281599680, 8589978405, 8589978401, 04972700194 , 04972713437. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top