20 April Saturday

ഒളിമ്പ്യാഡിന്റെ ആവേശമുണർത്തി കണ്ണൂരിലും ചെസ് മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കണ്ണൂർ സെന്റ്‌ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സ്‌കൂൾതല ചെസ്സ് മത്സരത്തിൽനിന്ന്

കണ്ണൂർ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചെസ് ഒളിമ്പ്യാഡിന്റെ ആവേശം സ്കൂൾ വിദ്യാർഥികളിലെത്തിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ 58 വിദ്യാലയങ്ങളിൽനിന്ന്‌ എൽകെജി മുതൽ ഹയർസെക്കൻഡറി വരെയുള്ള  190 വിദ്യാർഥികൾ  പങ്കെടുത്തു. സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ  ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷനായി.
സി കെ മനോജ് കുമാർ,  പി പി മഹേഷ് കുമാർ,  അഡ്വ. കെ എൻ ഷാജി, രഖിഷ രാജേഷ്,  പി വി രാഗേഷ് ബാബു, ഫാ. ടോംസൺ ആന്റണി എന്നിവർ സംസാരിച്ചു. ഫാ. ബാസ്റ്റിൻ ജോസ് സ്വാഗതവും ബിനോജ് ജെയിംസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top