28 March Thursday
എൽഡിഎഫ് വാർഡ് റാലികൾ നാളെ തുടങ്ങും

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
മട്ടന്നൂർ
മട്ടന്നൂരിന്റെ ചുവന്ന മണ്ണിൽ ഇടതുപക്ഷത്തിന്റെ  ഉജ്വല വിജയം വിളംബരം ചെയ്യുന്ന നഗരസഭാ തെരെഞ്ഞെടുപ്പിന്റെ  വാർഡ് റാലികൾ  വെള്ളിയാഴ്‌ച തുടങ്ങും. 
വൈകിട്ട് അഞ്ചിന് കോളാരി റാലി സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം  ഷാജർ ഉദ്ഘാടനംചെയ്യും. ശനി വൈകിട്ട്  അഞ്ചിന്  വെമ്പടിയിൽ നടക്കുന്ന റാലി മന്ത്രി എം വി ഗോവിന്ദനും കല്ലൂർ റാലി കെ വി സുമേഷ് എംഎൽഎയും കീച്ചേരി റാലി  ഡോ. വി ശിവദാസൻ എംപിയും ഉദ്ഘാടനംചെയ്യും. 
14ന് വൈകിട്ട് അഞ്ചിന് കളറോഡ് റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.  ഇടവേലിയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം  പി ജയരാജൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് കയനിയിലും അഞ്ചിന്  ഏളന്നൂരിലും എ എ റഹീം എംപി റാലികൾ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് കുഴിക്കലിൽ ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്യും. അഞ്ചിന്  മണ്ണൂരിലും ആറിന് പഴശ്ശിയിലും എ എൻ ഷംസീർ എംഎൽഎ  ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന് ദേവർകാട് റാലി സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യും. 
15ന് വൈകിട്ട് അഞ്ചിന് മട്ടന്നൂരിൽ  മന്ത്രി പി എ മുഹമ്മദ് റിയാസ്‌ ഉദ്‌ഘാടനംചെയ്യും.  16 ന്  വൈകിട്ട് 4.30ന്  ഉരുവച്ചാലിലും 5.30ന് മരുതായിയിലും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം  എ വിജയരാഘവൻ റാലികൾ ഉദ്ഘാടനംചെയ്യും.  മരുതായിയിൽ കെ പി മോഹനൻ എംഎൽഎ, പി സന്തോഷ്‌കുമാർ എംപി, എം മുസ്‌തഫ, പി പി ദിവാകരൻ എന്നിവർ  സംസാരിക്കും. മട്ടന്നൂർ ടൗൺ റാലി വൈകിട്ട് അഞ്ചിന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്യും. വൈകിട്ട്  ആറിന് മലക്ക് താഴെയിൽ  കെ കെ ശൈലജ  എംഎൽഎയും പാലോട്ടുപള്ളിയിൽ കെ വി സുമേഷ് എംഎൽഎയും കായലൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി  രാജേഷും ഇല്ലംഭാഗത്ത് കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയും അയ്യല്ലൂരിൽ  സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രനും കാരയിൽ എം വിജിൻ എംഎൽഎയും  ഉദ്ഘാടനംചെയ്യും.
17ന് വൈകിട്ട് ആറിന് പെരിഞ്ചേരിയിൽ പി ജയരാജൻ, അഞ്ചിന് പൊറോറയിലും ആറിന് എയർപോർട്ട്‌ വാർഡിലും  കെ കെ  ശൈലജ  എംഎൽഎ, വൈകിട്ട് അഞ്ചിന് ബേരം, ആറിന് നെല്ലൂന്നി വാർഡുകളിൽ  പി കെ ശ്രീമതി, വൈകിട്ട് അഞ്ചിന് നാലാങ്കേരിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരും റാലികൾ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top