കണ്ണൂർ
കാലവർഷം തുടങ്ങിയതോടെ ദേശീയപാതയിൽ നിർമാണപ്രവൃത്തി പുരോഗമിക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട്. ചെളിയും വെള്ളക്കെട്ടും കാരണം മിക്കയിടങ്ങളിലും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സർവീസ് റോഡിന്റെ പണി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാൻ പോലും ഇടമില്ലാത്തതിനാൽ വാഹനയാത്രയും കാൽനടയാത്രയും ദുഷ്‌കരമായി. നിർത്താതെ പെയ്യുന്ന മഴയായതിനാൽ വെള്ളക്കെട്ട് വർധിക്കുകയാണ്.
ദേശീയപാതയിൽ നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന കണ്ടോത്ത്, വെള്ളൂർ, കരിവെള്ളൂർ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
പുതിയ റോഡിനായി ഉയരം കൂട്ടിയ സ്ഥലങ്ങളിൽനിന്ന് ചരൽ മണ്ണ് നിലവിലുള്ള റോഡിലേക്ക് ഒഴുകി അടിഞ്ഞിരിക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ അപകടഭീഷണിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..