28 March Thursday

പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനവും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ജില്ലാ ഹയര്‍ സെക്കൻഡറി പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന്‍ 
ഉദ്ഘാടനവും അനുമോദനവും ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ 
ബിനോയ് കുര്യൻ നിർവഹിക്കുന്നു

കണ്ണൂർ
ജില്ലാ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനവും അനുമോദന സമ്മേളനവും  സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് വി വി ബിജു അധ്യക്ഷനായി.
    ജില്ലയിൽ പൊളിറ്റിക്കൽ സയൻസിൽ മുഴുവൻ മാർക്കും നേടിയ 150 കുട്ടികൾക്കും ഉപഹാരം നൽകി. വിരമിക്കുന്ന  അധ്യാപകരായ കെ സി ഷാജു,  ടി സുമതി, ഇ രാധാകൃഷ്‌ണൻ, സി സുധാകരൻ, എം ടി ജോസഫ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈമാറി. വിവിധ അക്കാദമിക് മേഖലകളിൽ കഴിവ് തെളിയിച്ച മാത്യു ജോസഫിനെയും ആദരിച്ചു. അസോസിയേഷൻ ജില്ലാ വൈസ്  പ്രസിഡന്റ്‌  വി എം ഷീന  സ്വാഗതവും ട്രഷറർ മാത്യുജോസഫ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top