20 April Saturday
വൈദ്യുതി നിയമ ഭേദഗതി ബിൽ

ജോലി ബഹിഷ്‌കരിച്ച് 
വൈദ്യുതി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്സ് നേതൃത്വത്തിൽ 
കണ്ണൂരിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
വൈദ്യുതി നിയമ ഭേദഗതി ബിൽ അവതരണത്തിനെതിരെ- വൈദ്യുതി ജീവനക്കാരുടെ ജോലി ബഹിഷ്‌കരണവും ധർണയും. വൈദ്യുതി മേഖലയിൽ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് പാർലമെന്റിൽ നിയമ ഭേദഗതി ബിൽ  അവതരിപ്പിക്കുന്നതിന്‌ എതിരെ നാഷണൽ കോ ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനീയേസിന്റെ ആഭിമുഖ്യത്തിലാണ്‌  ജോലി ബഹിഷ്‌കരണവും ധർണയും നടത്തിയത്‌.
കണ്ണൂർ വൈദ്യുതി ഭവന് സമീപം നടന്ന ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ രാധാകൃഷ്ണൻ അധ്യക്ഷനായി.  കെ രഘുനാഥൻ, സി ജഗദീശൻ സി, എ രതീശൻ  കെ വി ബാലകൃഷ്ണൻ, സി കെ  കരുണാകരൻ, കെ പവിത്രൻ കെ, എം വി സഹദേവൻ, കെ ബാഹുലേയൻ, പി മനോഹരൻ, എ പി സുനിൽ കുമാർ,  അനു കവിണിശേരി, അബ്ദുൾ ലത്തീഫ്, കെ കെ സീന, കെ വി രഞ്ചിത്ത്, എ സമീർ, ഇ കെ വീന്ദ്രൻ, വി പി ഉദയകമാർ, പി പി ഷൈജു, എ എൻ ശ്രീലാകുമാരി എന്നിവർ സംസാരിച്ചു. കെ ദേവകുമാർ കെ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top