19 April Friday

ഓണം ഖാദി മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കണ്ണൂർ
‘ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശവുമായി പുതിയ ഉൽപ്പന്നങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പയ്യന്നൂർ ഖാദി കേന്ദ്രം നിർമിച്ച ദേശീയ പതാക, ഖാദി ബോർഡിന്റെ പുതിയ ഉൽപ്പന്നമായ ഡോക്ടേർസ് കോട്ട് എന്നിവയുടെ പ്രകാശനവും പി ജയരാജൻ  നിർവഹിച്ചു.  ജില്ലാ അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ബി പി റൗഫ്, സോമൻ നമ്പ്യാർ എന്നിവരും  ഏറ്റുവാങ്ങി. 15ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഖാദി കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഒരു കുടുംബത്തിൽ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തോടനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് നൽകും. വിവാഹ വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, കുഞ്ഞുടുപ്പുകൾ, ചുരിദാർ ടോപ്പുകൾ, പാന്റ് പീസ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ദോത്തി, മെത്ത, തേൻ, തേൻ ഉൽപ്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിലുണ്ട്. സർക്കാർ,- അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. 
കണ്ണൂർ ഖാദി സൗഭാഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി.  കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ,  ഐ കെ അജിത് കുമാർ, കെ വി ഗിരീഷ് കുമാർ, ഇ ഐ ബാലൻ,  പി കെ സന്തോഷ്, ടി സി മാധവൻ നമ്പൂതിരി,  പി പ്രസാദ്,  എ രതീശൻ, എം പി ഷാനി വിനോദ് കുമാർ, കെ കെ രാജേഷ്, റോയ് ജോസഫ്, കെ കെ സന്തോഷ് എന്നിവർ പങ്കെടുത്തു. മേള സെപ്‌തംബർ ഏഴിന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top