25 April Thursday
വിലക്കയറ്റം, കേന്ദ്ര അവഗണന

കണ്ണൂർ ഹെഡ്പോസ്റ്റോഫീസിലേക്ക് 
നാളെ ബഹുജന മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
 
കണ്ണൂർ
വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കും കിഫ്ബിയെ തകർക്കുന്ന നീക്കങ്ങൾക്കുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്പോസ്റ്റോഫീസിലേക്ക്  ബുധനാഴ്‌ച ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന്‌ കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും. 
  സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഉപ്പുസത്യഗ്രഹം നടന്ന പയ്യന്നൂരിലെ ഉളിയത്തുകടവിൽനിന്ന് 13ന് വൈകിട്ട്‌ നാലിന്‌ കഥാകൃത്ത്‌ ടി പത്മനാഭൻ സ്വാതന്ത്ര്യസമര സേനാനിയും  കമ്യൂണിസ്റ്റ്–- കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായ ടി എസ് തിരുമുമ്പിന്റെ കൊച്ചുമകൾക്ക് ദീപശിഖ കൈമാറും. അത്‌ലറ്റുകൾ റിലേയായി എത്തിക്കുന്ന ദീപശിഖ പയ്യന്നൂർ ഗാന്ധി പാർക്കിൽ സ്ഥാപിക്കും. വൈകിട്ട്‌  അഞ്ചിന്‌  ഗാന്ധിപാർക്കിൽ പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധകക്ഷി നേതാക്കളായ പി സന്തോഷ്‌കുമാർ എംപി, തോമസ് ചാഴികാടൻ എംപി, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ പി മോഹനൻ എംഎൽഎ, പി എം സുരേഷ്ബാബു, ഇക്ബാൽ പോപ്പുലർ, കെ സി ജേക്കബ്, ജോസ് ചെമ്പേരി, ബാബുരാജ് ഉളിക്കൽ, വി കെ രമേശൻ എന്നിവർ പങ്കെടുക്കും.
  സ്വാതന്ത്ര്യദിനത്തിൽ രാവിലെ  പത്തിന്‌ കണ്ണൂർ സ്റ്റേഡിയം കോർണറിൽ  ദേശീയപതാക ഉയർത്തും. തുടർന്ന് ഭരണഘടന പ്രതിജ്ഞ ചൊല്ലും. 15ന് എൽഡിഎഫിന്റെ എല്ലാ ഘടകപാർട്ടികളുടെയും ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുമെന്നും  കൺവീനർ അറിയിച്ചു.
  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സി പി സന്തോഷ് കുമാർ, ജോയി കൊന്നക്കൽ, പി കെ രവീന്ദ്രൻ, കെ കെ ജയപ്രകാശ്, ഹമീദ് ചെങ്ങളായി, ഹംസ പുല്ലാടി, രതീഷ് ചിറക്കൽ, ജോജി ആനിത്തോട്ടം. സി വത്സൻ, കെ മനോജ്, ഷോണി അറക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top