24 April Wednesday

കല്യാശേരിയിലെ യാത്രാപ്രതിസന്ധി: 
മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കല്യാശേരിയിൽ ഗതാഗതത്തിനായി തുറന്ന് നൽകിയ ഈച്ച അപ്പ റോഡ്

കല്യാശേരി 
ദേശീയപാത വികസനത്തെ തുടർന്ന് നടപ്പാതകളടക്കം കൊട്ടിയടക്കപ്പെട്ട കല്യാശേരിയിലെ പ്രശ്നത്തിന്‌ പരിഹാരം തേടി ജനപ്രതിനിധികൾ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.  എം വിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി ബാലകൃഷ്ണൻ, ടി വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച . ദേശീയപാതയിൽ കൂറ്റൻ മതിലുകൾ ഉയർത്തി രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടുകയാണ്. 
അടിപ്പാതയോ സർവീസ് റോഡോ ഇല്ലാത്തതിനാൽ സ്കൂളിലേക്കുൾപ്പെടെ യാത്ര വിഷമകരമാണ്‌. കല്യാശേരിയിലെ  പഞ്ചായത്ത് ഓഫീസ്,  പൊതുവിതരണ കേന്ദ്രം , സർക്കാർ  എൽപി സ്കൂൾ, വില്ലേജ് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, പോളിടെക്‌നിക്, ബാങ്കുകൾ,  പൊതുശ്മശാനം  തുടങ്ങിയിടങ്ങളിലേക്കും പോകാനാകില്ല.  ആരോഗ്യ കേന്ദ്രത്തിലേക്കുപോലും പോകാനാകാത്ത സ്ഥിതിയാണ്‌. 
കല്യാശേരിയിൽ അടിപ്പാതയും  
കല്യാശേരിയിലെ  ടോൾ പ്ലാസ വയക്കര വയലിലേക്ക് മാറ്റണമെന്നാണ് പ്രധാന ആവശ്യം. ദേശീയപാതാ വികസനത്തിന്റെ  ഭാഗമായി തടസപ്പെട്ടത് പ്രദേശത്തെ 14 സർവീസ് റോഡുകളാണ്. മൂന്നര കിലോമീറ്ററോളം നീളത്തിൽ പാതയുടെ ഇരുഭാഗത്തുമുള്ളവർ  ഇതോടെ പൂർണമായി  ഒറ്റപ്പെടുകയാണ്‌.  
 ധർമശാലക്കും കീച്ചേരിക്കുമിടയിൽ  അടിപ്പാതയോ ഇരുഭാഗത്തേക്കും കടക്കുന്നതിന്‌ സര്‍വീസ് റോഡുകളോ ബദല്‍  സംവിധാനമോ  ഡിപിആറിലില്ല. 
 റോഡിന് ഒരു ഭാഗത്ത്  മെക്കാഡം ടാറിങ് നടത്തി.   മൂന്നു മീറ്ററോളം ഉയരത്തില്‍ ഓവുചാല്‍  നിര്‍മാണവും നടക്കുന്നുണ്ട്. പലയിടത്തും
റോഡിനിരുവശത്തുമായി ഏഴ് മീറ്ററോളം ഉയരത്തിൽ മതിൽ ഉയർന്നു. നിലവിലെ ദേശീയപാതയ്ക്കരികില്‍   മണ്ണെടുത്തു താഴ്ത്തിയതിനാൽ ഇരുഭാഗത്തെയും വീടുകളും മറ്റു സ്ഥാപനങ്ങളും അപകടാവസ്ഥയിലാണ്.
കല്യാശേരിയിൽ 
2 റോഡ് തുറന്നു
കല്യാശേരി
ദേശീയപാത വികസനത്തിനായി അടച്ച രണ്ട് ഗ്രാമീണ റോഡുകൾ തുറന്നു. കല്യാശേരി സി ആർ സി റോഡിന് മറു ഭാഗത്തെ  സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഈച്ച അപ്പയുടെ പേരിലുള്ള റോഡും കൃഷ്ണപിള്ള മന്ദിരം - അരയാല റോഡുകളാണ് മണ്ണിട്ട് ഉയർത്തി പുതിയ പാതയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയത്. 
നാലു മാസം മുമ്പാണ് നിരവധി കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും ബാങ്കും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന റോഡുകളടച്ചത്‌. ഇതേ തുടർന്ന് ആളുകൾ കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് പ്രധാന റോഡിലെത്തിയിരുന്നത്. 
  കല്യാശേരിയിൽ   പതിനാലോളം പ്രാദേശിക പാതകളാണ് അടച്ചിരുന്നത്.  പഞ്ചായത്തു ഭരണസമിതിയും നാട്ടുകാരുടെയും നിരന്തര ഇടപെടലുകളാണ് പാതകൾ തുറക്കാൻ ഇടയാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top